ദുബൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിൽ വാലന്റയിൻസ് ഡേ ഓഫർ പ്രഖ്യാപിച്ചു. യു.എ.ഇ ഉൾപ്പെടെ ജോയ് ആലുക്കാസിന്റെ മുഴുവൻ ഷോറൂമുകളിലും ഫെബ്രുവരി 14 വരെ മികച്ച ഓഫറുകളോടെ മനോഹരമായ ആഭരണ കലക്ഷനുകൾ സ്വന്തമാക്കാം. പരസ്പരം സ്നേഹം പങ്കിടുന്നവർക്കും അഭിനന്ദനമർപ്പിക്കുന്നവർക്കുമായി പ്രൗഢമായ ഡിസൈനിലുള്ള ആഭരണങ്ങൾ നൽകുന്നതിൽ ബ്രാൻഡിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് പുതിയ പ്രമോഷൻ. ജോയ് ആലുക്കാസിന്റെ ബി മൈൻ - ഹാർട്ട് ടു ഹാർട്ട് കലക്ഷനുകളിൽ നിന്നുള്ള പ്രത്യേകം തയാറാക്കിയ ആഭരണങ്ങളാണ് ഈ ഓഫറിന്റെ ഏറ്റവും വലിയ പ്രത്യേകത.
സമകാലികമായ അഭിരുചികൾക്ക് അനുസൃതമായി ദൈനംദിന ഉപയോഗത്തിനും സമ്മാനിക്കാനും അനുയോജ്യമായ ഭാരം കുറഞ്ഞതും വൈവിധ്യപൂർണവുമായ ഡിസൈനുകളിലാണ് ആഭരണങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ആധുനിക ഡിസൈനിലുള്ള ഇവോറ കലക്ഷനുകളും റൊമാന്റിക് ബ്ലോസം കലക്ഷനുകളും ഇതോടൊപ്പം സ്വന്തമാക്കാം. കൂടാതെ അമൂല്യമായ രത്നാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും വലിയ ശേഖരവും പ്രദർശിപ്പിക്കുന്നുണ്ട്. ഓഫർ കാലയളവിൽ ഉപഭോക്താക്കൾക്ക് കാഷ് ബാക്ക് വൗച്ചറുകളും സ്വന്തമാക്കാം. 3500 ദിർഹമോ അതിന് മുകളിലോ വിലയുള്ള വജ്രം, ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് 150 ദിർഹമിന്റെ വൗച്ചർ സമ്മാനമായി ലഭിക്കും. 6000 ദിർഹമോ അതിന് മുകളിലോ വിലയുള്ള ആഭരണങ്ങൾ വാങ്ങുന്നവർക്ക് 250 ദിർഹമിന്റെ വൗച്ചർ സ്വന്തമാക്കാം.
കൂടാതെ പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുമ്പോൾ പൂജ്യം ശതമാനം കിഴിവും ഡയമണ്ട് ആഭരണങ്ങൾ മാറ്റിവാങ്ങുമ്പോൾ 100 ശതമാനം മൂല്യവും ആലുക്കാസ് വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.