പഴഞ്ഞിക്കാരന്‍ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദുബൈയില്‍ നടന്ന കുന്നംകുളം പെരുന്നാള്‍ സാംസ്കാരിക ചടങ്ങ്
ദുബൈ: പഴഞ്ഞിക്കാരന്‍ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദുബൈയില്‍ നടന്ന കുന്നംകുളം പെരുന്നാള്‍ സീസണ് 2 വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. ഹൈസ്റ്റേജ് ഈവന്റ്സിന്റെ സഹകരണത്തോടെ അല്‍ ഖിസൈസ് അമിറ്റി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നടന് ആസിഫ് അലി മുഖ്യാതിഥിയായി. പെരുന്നാള്‍ തംബൊര്, 51പേരുടെ ചെണ്ടമേളം, സ്ഫടികം, ശിങ്കാരിമേളം, നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ഗജവീരന്മാര് എന്നിവയോടെയാണ് ആഘോഷ പരിപാടികള്‍ നടന്നത്.
വിനീത് ശ്രീനിവാസന്, സ്റ്റീഫന്‍ ദേവസ്യ, പത്മശ്രീ ഐ.എം. വിജയന്, ഗാനരചയിതാവ് ബി.കെ ഹരിനാരായണന്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഹെഡ് എ.കെ ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.
പഴഞ്ഞിക്കാരന്‍ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ഷാജു സൈമണ്‍, സെക്രട്ടറി ഗ്രിഗറി സ്കറിയ, കണ്‍വീനര്‍മാരായ സരിന് ചീരന്‍, സുനില്‍ മാത്യു, റോഷന് സത്യന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.