എമിറേറ്റ്സ് എൻവയൺമെന്റൽ ഗ്രൂപ് ചെയർപേഴ്സൻ
ഹബീബ അൽ മറാഷിയിൽനിന്നും ഇന്ത്യ ഇന്റർനാഷനൽ
സ്കൂൾ പ്രിൻസിപ്പൽ അവാർഡ് ഏറ്റുവാങ്ങുന്നു
ഷാർജ: എമിറേറ്റ്സ് എൻവയൺമെന്റൽ ഗ്രൂപ് യു.എ.ഇയിലെ സ്കൂളുകൾക്കായി സംഘടിപ്പിച്ച ‘ആർട്ട് ഫ്രം വെയ്സ്റ്റ്’ മത്സരത്തിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ജേതാക്കളായി. എല്ലാ എമിറേറ്റുകളിൽനിന്നുമുള്ള മുന്നൂറ്റി അമ്പതിലധികം സ്കൂളുകൾ പങ്കാളികളായ മത്സരത്തിലാണ് സ്റ്റുഡൻസ് ഓഫ് ഡിറ്റർമിനേഷൻ വിഭാഗത്തിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ജേതാക്കളായത്. വിദ്യാർഥി സമൂഹത്തിനിടയിൽ പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് കാറ്റഗറികളിലായി സംഘടിപ്പിച്ച മത്സരത്തിൽ, പൊതുവിഭാഗത്തിൽ സെക്കൻഡ് റണ്ണർ അപ്പാവാനും സ്കൂളിന് സാധിച്ചു.
ഇ.ഇ.ജി കലാ പുരസ്കാരം ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന്ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വെൽനസ് ഡിപ്പാർട്മെന്റിലെ ആയിഷത് തൻസീഹ, ഷാഹിന ഉസ്മാൻ, ലിയാ ആന്റണി, വിഗ്നേഷ്, മുബശ്ശിർ, വിദ്യാശ്രീ പ്രീതം, റഹീന എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ പരിശീലിപ്പിക്കപ്പെട്ടത്. ദേശീയ തലത്തിൽ അറിയപ്പെട്ട അവാർഡ് കരസ്ഥമാക്കാൻ നേതൃത്വം നൽകിയ അധ്യാപകരെയും വിദ്യാർഥികളെയും പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, അസി. ഡയറക്ടർ സഫാ ആസാദ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, വൈസ് പ്രിൻസിപ്പൽ ഷിഫാനാ മുഈസ് തുടങ്ങിയവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.