ഉപഭോക്​താക്കൾക്ക്​ കുറഞ്ഞ വൈദ്യുതി നഷ്ടം; സ്വന്തം ​റെക്കോഡ്​ തിരുത്തി ദുബൈ

ദുബൈ: ഏറ്റവും കുറഞ്ഞ സമയം വൈദ്യുതി മുടങ്ങിയ നഗരമെന്ന സ്വന്തം പേരിലെ ലോക റെക്കോഡ്​ തിരുത്തി ദുബൈ. കഴിഞ്ഞ വർഷം ദുബൈ നഗരത്തിലെ ഉ​പഭോക്​താക്കൾക്ക്​ നഷ്ടമായത്​ 0.89 മിനിറ്റ്​ നേരത്തെ വൈദ്യുതി മാത്രം.

അതായത്​ പ്രതിവർഷം ഏകദേശം 49 സെക്കൻഡ്​ സമയത്തെ വൈദ്യുതി നഷ്ടം മാത്രമാണ്​​ ഉപഭോക്​താവിനുണ്ടായത്​. 2024ൽ ഉപഭോക്താക്കളുടെ വൈദ്യുതി നഷ്ടം 0.94 മിനിറ്റായി കുറച്ചുകൊണ്ട്​ ദുബൈ വൈദ്യുതി, ജല അതോറിറ്റി (ദീവ) ലോക റെക്കോഡ്​ സ്വന്തമാക്കിയിരുന്നു. ഇതിൽ 13 ശതമാനം കൂടി കുറച്ചാണ്​ പുതിയ റെക്കോഡിട്ടത്​. ദുബൈയെ സംബന്ധിച്ച്​ ​ഈ നേട്ടം പുതിയ നാഴികക്കല്ലാണെന്ന്​ ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ്​ മുഹമ്മദ്​ അൽ തായർ പറഞ്ഞു. തടസ്സമില്ലാത്ത വൈദ്യുതി നൽകുന്ന നഗരങ്ങളിൽ ആഗോള തലത്തിൽ മുൻനിര സ്ഥാനം നിലനിർത്താൻ ദുബൈക്ക്​ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമിത ബുദ്ധി ഉൾപ്പെടെ നാലാം വ്യവസായ വിപ്ലവത്തിലെ ഏറ്റവും പുതിയ സാ​ങ്കേതിക വിദ്യകളാണ്​ ഞങ്ങൾ ഉപയോഗിക്കുന്നത്​. ഇവ ദീവയുടെ പ്രവർത്തനങ്ങളിൽ പൂർണമായു സംയോജിപ്പിക്കാനും കഴിഞ്ഞു. ഉയർന്ന വൈദ്യുതി ലഭ്യത മാനദണ്ഡങ്ങൾ അനുസരിച്ച്​ തടസ്സമില്ലാത്ത സേവനങ്ങൾ നൽകുന്നതിൽ സ്മാർട്ട്​ ഗ്രിഡുകൾ ഏറ്റവും അടിസ്ഥാനപരമായ ഒരു ഘടകമാണ്​.

ലോകത്തെ മികച്ച മൂന്ന്​ നഗരങ്ങളിൽ ഒന്നായി മാറാനുള്ള ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ, ദുബൈ സാമ്പത്തിക അജണ്ട (ഡി33) എന്നിവയെ ഈ നേട്ടം പിന്തുണക്കുമെന്നും സഈദ്​ മുഹമ്മദ്​ അൽ തായർ പറഞ്ഞു. 2035 ഓടെ 700 കോടി ദിർഹം നിക്ഷേപ പിന്തുണയുള്ള ദീവയുടെ അഭിമാന പദ്ധതിയായ സ്മാർട്ട്​ ഗ്രിഡ്​ പ്രോഗ്രാമാണ്​ ഈ നേട്ടത്തിന്​ പിന്നിലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Dubai breaks its own record for lowest electricity loss to consumers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.