നെസ്റ്റോ സ്മാർട്ട് ലിവിങ്​ കാമ്പയിന് ഇന്ന്​ തുടക്കം

ദുബൈ: ഒരു മാസം നീളുന്ന ‘സ്മാർട്ട് ലിവിങ്​’ കാമ്പയിനുമായി പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ. ജൂലൈ 30 മുതൽ ആഗസ്റ്റ് 30 വരെ നീണ്ടുനിൽക്കുന്ന ഈ കാമ്പയിനിലൂടെ പ്രീമിയം ടെക്‌നോളജി ഉൽപന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ സ്മാർട്ട് ഗാഡ്ജറ്റുകൾ ഏറ്റവും കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കുകയാണ് ഇതിലൂടെ നെസ്റ്റോ ലക്ഷ്യമിടുന്നത്.

ഡി.എസ്.എൽ.ആർ കാമറകൾ, ട്രാവൽ ആൻഡ്​ ആക്ഷൻ ക്യാമറകൾ, പ്രീമിയം സ്പീക്കറുകൾ, പ്രീമിയം ഹെഡ്‌ഫോണുകൾ, എൽ.ഇ.ഡി ടിവികൾ, മറ്റ് ആധുനിക ഗാഡ്ജറ്റുകൾ തുടങ്ങി വൈവിധ്യമാർന്ന പ്രീമിയം ഉൽപന്നങ്ങൾ പ്രത്യേക ഓഫറുകളോടെ ലഭ്യമാകും. അജ്മാൻ മുശ്​രിഫ്, ബുതീന, മുവൈല, ബുർജ് നഹാർ, അൽ നഹ്‌ദ ദുബൈ, നാദ് അൽ ഹമർ, ജെ.വി.സി, മിയാ മാൾ, മദീന മാൾ എന്നിവിടങ്ങളിലെ നെസ്റ്റോ ഔട്ട്‌ലെറ്റുകളിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്.

കാമ്പയിന്റെ ഭാഗമായി പ്രത്യേക വിനോദ, വിജ്ഞാന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിന് നെസ്റ്റോ മിയാ മാളിൽ പ്രമുഖർ നയിക്കുന്ന ഫോട്ടോഗ്രാഫി ആൻഡ്​ വീഡിയോഗ്രാഫി വർക്ക്‌ഷോപ്പ്, അപൂർവങ്ങളായ വിന്റേജ് കാമറകളുടെ പ്രദർശനം, ഫോട്ടോ ബൂത്ത് എന്നിവയടക്കം നിരവധി പരിപാടികൾ നടക്കും. ആകർഷകമായ വിലക്കുറവിൽ പ്രീമിയം ടെക്‌നോളജി ഉൽപന്നങ്ങൾ സ്വന്തമാക്കാൻ അവസരം ലഭിക്കുന്നതിനൊപ്പം, സ്​മാർട്ട്​ ടെക്​നോളജിയെ പിന്തുടരുന്നവർക്കും ഗാഡ്ജറ്റ്​ പ്രേമികൾക്കും മികച്ച അനുഭവവും സമ്മാനിക്കുന്ന രീതിയിലാണ് നെസ്റ്റോ സ്മാർട്ട് ലിവിങ്​ കാമ്പയിന് കാമ്പയിൻ ക്രമീകരിച്ചിരിക്കുന്നത്.

Tags:    
News Summary - നെസ്റ്റോ സ്മാർട്ട് ലിവിങ്​ കാമ്പയിന് ഇന്ന്​ തുടക്കം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.