ദുബൈ: ദുബൈ സന്ദർശിക്കാൻ പദ്ധതിയിടുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് സന്തോഷവാർത്ത. ബുർജ് ഖലീഫയിലെ ‘അറ്റ് ദി ടോപ്’ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ഓൺലൈനായി ബുക്ക് ചെയ്യാം. നാട്ടിൽ നിന്നുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്.
യു.എ.ഇയിലെ പേയ്‌മെന്റ് സേവന ദാതാക്കളായ നിയോപേ, എൻ.പി.സി.ഐ ഇന്റർനാഷനൽ പേയ്‌മെന്റ്സ് ലിമിറ്റഡ്, ഇമാർ എന്റർടെയ്ൻമെന്റ് എന്നിവ സംയുക്തമായാണ് പുതിയ സൗകര്യം കൊണ്ടുവന്നത്. ഇതോടെ ഓൺലൈൻ ബുക്കിങിനായി യു.പി.ഐ ഉപയോഗിക്കാൻ കഴിയുന്ന യു.എ.ഇയിലെ ആദ്യ വിനോദ സഞ്ചാര കേന്ദ്രമായി മാറി ബുർജ് ഖലീഫ. അറ്റ് ദി ടോപിന്റെ വെബ്സൈറ്റിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്.
2022 മുതൽ യു.എ.ഇയിലെ ചില വ്യാപാര സ്ഥാപനങ്ങളിൽ യു.പി.ഐ പേമെന്റ് സൗകര്യമുണ്ട്. എന്നാൽ, ഓൺലൈൻ ബുക്കിങിലേക്ക് യുപിഐ വ്യാപിപ്പിക്കുന്നത് ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.