Posted On
date_range Updated On
date_range സ്കോളാസ്റ്റിക് അവാർഡിന് അപേക്ഷ ക്ഷണിച്ചു
ദുബൈ: യു.എ.ഇയിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെസെഫ് അംഗങ്ങളുടെ മക്കൾക്കുള്ള 2024-25, 2025-26 അധ്യയനവർഷത്തെ സ്കോളാസ്റ്റിക് പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് 2 (സി.ബി.എസ്.ഇ, കേരള, ഐ.സി.എസ്.ഇ) വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനാവസരം. ആഗസ്റ്റ് 31ന് മുമ്പായി kesefuae09@gmail.com എന്ന ഇമെയിലിൽ അപേക്ഷ സമർപ്പിക്കണം.
സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ്, ഫോട്ടോ, കെസെഫ് ഐഡി എന്നിവയും അപേക്ഷക്കൊപ്പം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0505153060 നമ്പറിൽ ബന്ധപ്പെടണമെന്നും സ്കോളാസ്റ്റിക്ക് കമ്മിറ്റി കൺവീനർമാരായ ദിവാകരൻ വെങ്ങയിൽ, സുബൈർ അബ്ദുല്ല എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.