ദുബൈ: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം വരുത്തിയ കേസിൽ യുവാവിന് 15,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി. പ്രതിയുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.
ബർദുബൈയിൽ ഉണ്ടായ കാർ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേൽക്കുകയും അഞ്ച് മീറ്റർ നീളത്തിൽ പ്രകൃതിക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലം സന്ദർശിച്ച പൊലീസ് ലഹരി ഉപയോഗിച്ചതായി സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ലാബോറട്ടറി പരിശോധനക്ക് അയക്കുകയായിരുന്നു. ഇതിൽ വാഹനത്തിൽ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.തുടർന്ന് മദ്യപിച്ച് വാഹനമോടിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമായി രണ്ട് കേസുകൾ പൊലീസ് പ്രതിക്കെതിരെ ചുമത്തി.
വിചാരണവേളയിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കോടതി പ്രതിക്ക് പിഴശിക്ഷയും ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.