പൗര സംഘടനകൾക്ക്​ ധനസമാഹരണത്തിന്​  സി.ഡി.എയുടെ അനുമതി വേണം

ദുബൈ: പൊതുസംഘടനകൾക്ക്​ നിയ​ന്ത്രണങ്ങളും നിയമാവലികളും ഏർപ്പെടുത്തി യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും പുറപ്പെടുവിച്ച പുതിയ നിയമ പ്രകാരം അനുമതിയില്ലാത്ത ധനസമാഹരണവും കുറ്റകരമാണ്​. 
കമ്യുനിറ്റി ഡവലപ്​മ​​െൻറ്​ അതോറിറ്റി (സി.ഡി.എ)യിൽ നിന്ന്​ അനുമതിയും അംഗീകാരവും നേടിയ സംഘടനകൾക്കു മാത്രമാണ്​ പ്രവർത്തന അനുമതി. രാഷ്​ട്രീയ പ്രവർത്തനം, വംശീയമോ മതപരമോ ഭിന്നതക്ക്​ ഇടയാക്കുന്ന പ്രവർത്തനങ്ങൾ, രാഷ്​ട്ര സുരക്ഷക്കും ഭരണ സംവിധാനത്തിനും വിരുദ്ധമായ പ്രവർത്തനങ്ങൾ എന്നിവ സംഘടനകൾക്ക്​ നടത്താനാവില്ല.  സംഘടനയുടെ ലക്ഷ്യം, പ്രവർത്തന മേഖല, പ്രദേശങ്ങൾ, അംഗങ്ങൾ എന്നിവയെല്ലാം സംബന്ധിച്ച വിവരവും വ്യക്​തമായ ഭരണഘടനയും സി.ഡി.എയെ അറിയിക്കേണ്ടതുണ്ട്​. മുൻ കൂട്ടി അറിയിച്ചതിൽ നിന്ന്​ ഭിന്നമായ പ്രവർത്തനങ്ങൾ അനുവദനീയമല്ല. 
സംഘടനകൾ രൂപവത്​കരണ ഘട്ടത്തിൽ തന്നെ പ്രവർത്തനത്തിനാവശ്യമായ ഒരു ഫണ്ട്​ വകയിരുത്തേണ്ടതാണ്​. ദേശസാൽകൃത ബാങ്കുകളിലൊന്നിൽ അക്കൗണ്ടും തുടങ്ങിയിരിക്കണം. രാജ്യത്തിന്​ പുറത്തുള്ള സംഘടനകളുമായി സഹകരണമോ ധാരണയോ അനുവദിക്കില്ല.
പത്രങ്ങളിലോ, സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മറ്റു മാർഗങ്ങളിലോ വഴി ഫണ്ട്​ സമാഹരണത്തിന്​ പരസ്യം ചെയ്യുന്നതിനു മുൻപ്​ സി.ഡി.എയിൽ നിന്ന്​ അനുമതി തേടേണ്ടതുണ്ട്​. 


അല്ലാത്ത പക്ഷം കർശന നടപടിക്ക്​ വിധേയമാവും. 500 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയാണ്​ നിയമലംഘകർക്കു മേൽ ചുമത്തുക. തെറ്റ്​ ആവർത്തിച്ചാൽ രണ്ടു ലക്ഷം വരെ പിഴയും പ്രവർത്തന അനുമതിയിൽ വിലക്കും ഉൾപ്പെടെ ശിക്ഷകൾക്കും  കാരണമാവും. 
 

Tags:    
News Summary - d.d.a. sanction uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.