രാ​ജ്യ​ത്ത്​ 230 സ​മൂ​ഹമാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി​ച്ചു

ദു​ബൈ: ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ അ​ന​ധി​കൃ​ത​മാ​യി ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ 230 സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി യു.​എ.​ഇ മാ​ന​വ​വി​ഭ​വ​ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെ​ന്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ടി.​ഡി.​ആ​ർ.​എ) യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ൾ ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ൾ നേ​ടി​യി​ട്ടി​ല്ലെ​ന്നും, അം​ഗീ​കൃ​ത റി​ക്രൂ​ട്ട്മെ​ന്റ് ഓ​ഫി​സു​ക​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ട​ച്ചു​പൂ​ട്ടി​യ​ത്. ലൈ​സ​ൻ​സി​ല്ലാ​തെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെ​ന്‍റ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്​ നി​യ​മ​ത്തി​ന്റെ വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യും ഡി​ജി​റ്റ​ൽ നി​രീ​ക്ഷ​ണ​വും വ​ഴി​യാ​ണ് ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

അ​ന​ധി​കൃ​ത ഏ​ജ​ൻ​സി​ക​ളു​മാ​യി ഇ​ട​പാ​ട്​ ന​ട​ത്തു​ന്ന​ത് തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ന​ഷ്ടം, സാ​മ്പ​ത്തി​ക ന​ഷ്ടം എ​ന്നി​വ കൂ​ടാ​തെ നി​ർ​ബ​ന്ധ​മാ​യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളും പ​ശ്ചാ​ത്ത​ല പ​രി​ശോ​ധ​ന​ക​ളും ന​ട​ത്താ​ത്ത തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ലൂ​ടെ കു​ടും​ബ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​കാ​നു​ള്ള സാ​ധ്യ​ത​ക​ളു​മു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ലൈ​സ​ൻ​സു​ള്ള റി​ക്രൂ​ട്ട്മെ​ന്റ് ഓ​ഫി​സു​ക​ൾ വ്യ​ക്ത​മാ​യ സേ​വ​ന നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​താ​ണ്. അ​തോ​ടൊ​പ്പം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച നി​ര​ക്കു​ക​ൾ പ്ര​കാ​രം സേ​വ​ന പാ​ക്കേ​ജു​ക​ൾ ന​ൽ​കു​ന്ന സം​വി​ധാ​ന​ങ്ങ​ളു​മാ​ണ്. പ​രി​ശീ​ല​നം ല​ഭി​ച്ച യോ​ഗ്യ​ത​യു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യാ​ണി​വ​ർ നി​യ​മി​ക്കു​ന്ന​ത്. അ​തി​നാ​ൽ തൊ​ഴി​ലു​ട​മ​ക​ളും യു.​എ.​ഇ​യി​ലെ ഇ​മാ​റാ​ത്തി, പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ ലൈ​സ​ൻ​സു​ള്ള ഓ​ഫി​സു​ക​ളു​മാ​യി മാ​ത്ര​മേ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​വൂ​വെ​ന്ന്​ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. സം​ശ​യാ​സ്പ​ദ​മാ​യ പ​ര​സ്യ​ങ്ങ​ൾ ക​ണ്ടാ​ൽ 600590000 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്സൈ​റ്റി​ലെ ലൈ​സ​ൻ​സു​ള്ള ഓ​ഫി​സു​ക​ളു​ടെ പ​ട്ടി​ക പ​രി​ശോ​ധി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - 230 social media accounts suspended in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.