നി​ർ​മാ​ണ ക​രാ​റു​ക​ളി​ല്‍ അ​ജ്മാ​ന് മി​ക​ച്ച നേ​ട്ടം

അ​ജ്മാ​ന്‍: ക​ഴി​ഞ്ഞ വ​ര്‍ഷം നി​ർ​മാ​ണ ക​രാ​റു​ക​ളി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച്​ അ​ജ്മാ​ൻ എ​മി​റേ​റ്റ്. അ​ജ്മാ​ൻ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. എ​മി​റേ​റ്റി​ലെ നി​ർ​മാ​ണ ക​രാ​റു​ക​ളു​ടെ മൂ​ല്യം 17.411 ശ​ത​കോ​ടി ദി​ർ​ഹം ക​വി​ഞ്ഞു. ന​ൽ​കി​യ കെ​ട്ടി​ട പെ​ർ​മി​റ്റു​ക​ളു​ടെ എ​ണ്ണം 5,719 ആ​യി. 2024നെ ​അ​പേ​ക്ഷി​ച്ച് 7.756 ശ​ത​കോ​ടി ദി​ര്‍ഹ​ത്തി​ല​ധി​കം അ​താ​യ​ത് 80 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് നേ​ടി​യ​ത്. നി​ർ​മാ​ണ മേ​ഖ​ല സാ​ക്ഷ്യം വ​ഹി​ച്ച ദ്രു​ത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച​യെ ഈ ​നേ​ട്ടം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യും കൂ​ടാ​തെ, എ​മി​റേ​റ്റി​ന്‍റെ ആ​ക​ർ​ഷ​ണീ​യ​ത​യും ജീ​വി​ത നി​ല​വാ​ര​വും വ​ർ​ധി​പ്പി​ക്കു​ന്ന ഒ​രു ആ​ധു​നി​ക അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ഒ​രു വാ​ഗ്ദാ​ന നി​ക്ഷേ​പ കേ​ന്ദ്ര​മെ​ന്ന​നി​ല​യി​ൽ എ​മി​റേ​റ്റി​ന്‍റെ സ്ഥാ​നം സ്ഥി​ര​പ്പെ​ടു​ത്തു​ക​യു​മാ​ണ്. സു​സ്ഥി​ര ന​ഗ​ര വി​ക​സ​ന​ത്തി​ല്‍ 2025ൽ ​നേ​ടി​യ ഫ​ല​ങ്ങ​ൾ അ​ജ്മാ​ൻ എ​മി​റേ​റ്റി​ന്‍റെ ന​ഗ​ര വി​ക​സ​ന യാ​ത്ര​യി​ലെ ഒ​രു സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ മു​ഹ​മ്മ​ദ് അ​ൽ നു​ഐ​മി പ​റ​ഞ്ഞു. നി​ർ​മാ​ണ ക​രാ​റു​ക​ളു​ടെ മൂ​ല്യ​ത്തി​ലെ ഗ​ണ്യ​മാ​യ വ​ർ​ധ​ന എ​മി​റേ​റ്റ് ന​ൽ​കു​ന്ന വ​ഴ​ക്ക​മു​ള്ള നി​യ​ന്ത്ര​ണ, നി​യ​മ​നി​ർ​മാ​ണ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ക്ഷേ​പ​ക​രു​ടെ​യും ഡെ​വ​ല​പ്പ​ർ​മാ​രു​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ പി​ന്തു​ണ​ക്കു​ന്ന​തും താ​മ​സ​ക്കാ​രു​ടെ​യും നി​ക്ഷേ​പ​ക​രു​ടെ​യും അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തു​മാ​യ ഒ​രു സം​യോ​ജി​ത ന​ഗ​ര അ​ന്ത​രീ​ക്ഷം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​മു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളെ ഈ ​വ​ള​ർ​ച്ച പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ക​രാ​റു​ക​ളു​ടെ മൂ​ല്യം 2024നെ ​അ​പേ​ക്ഷി​ച്ച് കു​തി​ച്ചു​ചാ​ട്ടം കൈ​വ​രി​ച്ച​താ​യി വ​കു​പ്പി​ലെ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്‌​മെ​ന്‍റ്​ സെ​ക്ട​ർ എ​ക്‌​സി​ക്യു​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് ബി​ൻ ഉ​മ​ർ അ​ൽ മു​ഹൈ​രി പ​റ​ഞ്ഞു. ഇ​ത് 9.655 ശ​ത​കോ​ടി​യി​ലെ​ത്തി. അ​തേ​വ​ർ​ഷം​ത​ന്നെ ന​ൽ​കി​യ ലൈ​സ​ൻ​സു​ക​ളു​ടെ എ​ണ്ണം 4,898 ആ​യി. ന​ഗ​ര, പാ​ർ​പ്പി​ട, വാ​ണി​ജ്യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലെ ദ്രു​ത​ഗ​തി​യി​ലു​ള്ള വേ​ഗ​വും വ​ർ​ധി​ച്ചു​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​വും ഇ​തു പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. 

Tags:    
News Summary - Ajman scores big in construction contracts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.