മഞ്ഞണിക്കൊമ്പിൽ’ മ്യൂസിക്കൽ സിംഫണി ഭാരവാഹികൾ വിശദീകരിക്കുന്നു
ദുബൈ: പ്രമുഖ സംഗീത സംവിധായകൻ ജെറി അമൽദേവ് നയിക്കുന്ന മെഗാ മ്യൂസിക്കൽ സിംഫണി ഫെബ്രുവരി 14ന് ദുബൈയിൽ അരങ്ങേറും. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാ-സംഗീത പ്രതിഭകളുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ ‘സ്റ്റേജ് യു.എ.ഇ’ ആണ് ‘മഞ്ഞണിക്കൊമ്പിൽ’ എന്ന പേരിലുള്ള സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. 14ന് രാത്രി ഏഴു മുതൽ 10 വരെ ദുബൈ മംസാറിലെ ഫോക്ലോർ തിയറ്ററാണ് വേദി.
വൈകീട്ട് നാലു മുതൽ ഗേറ്റ് തുറക്കും. പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ടെന്ന് സ്റ്റേജ് യു.എ.ഇ രക്ഷാധികാരി എൻ. മുരളീധരപ്പണിക്കർ അറിയിച്ചു. പാസ് ലഭിക്കാൻ 050 208 9123, 050 624 1514 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. യു.എ.ഇയിലെ യുവ ഗായകരായ 30 പേരെ പങ്കെടുപ്പിച്ച് നടത്തുന്ന സംഗീതസന്ധ്യ പ്രവാസികളായ സംഗീത ആസ്വാദകർക്ക് വേറിട്ട അനുഭവമായിരിക്കുമെന്നും മുരളീധരപ്പണിക്കർ പറഞ്ഞു.
പാടാൻ കഴിവുണ്ടായിട്ടും മികച്ച പരിശീലനമോ വേദിയോ ലഭിക്കാത്തതുകൊണ്ട് അറിയപ്പെടാതെ പോകുന്ന നിരവധി ഗായകർ പ്രവാസലോകത്തുണ്ട്. അവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും മികച്ച അവസരങ്ങൾ നൽകുകയുമാണ് ‘മഞ്ഞണിക്കൊമ്പിൽ’ എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പ്രമുഖ സംഗീത സംവിധായകൻ ജെറി അമൽദേവിന്റെ നേതൃത്വത്തിൽ ഇത്തരമൊരു വേദി ഒരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.