ദുബൈ: റമദാനിന് മുന്നോടിയായി മിതമായ നിരക്കിൽ വിപുലമായ ഉൽപന്നങ്ങൾ ഉപഭോക്താകൾക്ക് ഉറപ്പാക്കി ലുലു. ദൈനംദിന ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി ആറായിരത്തിലേറെ ഉൽപന്നങ്ങൾക്ക് 65 ശതമാനം വരെയാണ് കിഴിവുള്ളത്. അവശ്യ ഉൽപന്നങ്ങൾക്ക് വിലസ്ഥിരതയും ഏർപ്പെടുത്തിയിട്ടുണ്ട്.
സുഹൂർ ബോക്സ്, റമദാൻ ഗ്രോസറി കിറ്റ്, ഫ്രൂട്ട് ബോക്സ് അടക്കം ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ഷുഗർഫ്രീ ഉൽപന്നങ്ങളുടെ അടക്കം ശേഖരവുമായി ഹെൽത്തി റമദാൻ, ഈത്തപ്പഴങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനവുമായി ഡേറ്റ്സ് ഫെസ്റ്റിവൽ, മധുരപലഹാരങ്ങളുടെ രുചികരമായ ശ്രേണിയുമായി സ്വീറ്റ് ട്രീറ്റ് തുടങ്ങിയ ആകർഷകമായ കാമ്പയിനുകളും റമദാൻ ഷോപ്പിങ്ങിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. 27ൽ അധികം രാജ്യങ്ങളിലെ സംഭരണ കേന്ദ്രങ്ങൾ വഴി ആഗോള ഉൽപന്നങ്ങളുടെ ശേഖരമാണ് റമദാന് ലുലു ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യോൽപന്നങ്ങളുടെയും അവശ്യവസ്തുക്കളുടെയും മികച്ച ശേഖരമാണ് ലഭ്യമാക്കിയിരിക്കുന്നത്.
റമദാൻ കോംമ്പോ ബോക്സുകൾ, മലബാറി സ്നാക്സ്, അറബിക് ഗ്രില്ല്ഡ് തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണുള്ളത്. ഓൺലൈൻ ഷോപ്പിങ്ങിന് ആകർഷകമായ കിഴിവുകളാണ് ഇത്തവണ ലുലു നൽകുന്നത്. ഓൺലൈൻ ഓർഡറിങ്, വേഗത്തിലുള്ള ഹോം ഡെലിവറി, ക്ലിക് ആൻഡ് കലക്ട് സർവിസ് തുടങ്ങിയവക്ക് മികച്ച സേവനമാണ് ലഭിക്കുന്നത്. ആകർഷകമായ ഡിജിറ്റിൽ ഓഫറുകളും ലഭ്യമാണ്.
27ൽ അധികം രാജ്യങ്ങളിൽനിന്നുള്ള സംഭരണ കേന്ദ്രങ്ങൾ വഴി ആഗോള ഉൽപന്നങ്ങൾ സുഗമമായി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കുന്നെന്നും, വിലസ്ഥിരത അടക്കം ഉറപ്പാക്കി മികച്ച റമദാൻ ഷോപ്പിങ്ങാണ് ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നതെന്നും ലുലു ഗ്രൂപ് എക്സിക്യുട്ടിവ് ഡയറക്ടർ അഷറഫ് അലി എം.എ വ്യക്തമാക്കി. ഓൺലൈൻ ഷോപ്പിങ്ങിനും മികച്ച കിഴിവുകളാണ് ഇത്തവണ ലഭിക്കുക എന്നും അദ്ദേഹം പറഞ്ഞു. ഹാപ്പിനെസ് ലോയൽറ്റി അംഗങ്ങൾക്ക് സ്പെഷൽ റിവാർഡ് പോയന്റുകളും ബാങ്ക് ഓഫറുകളും ഉറപ്പാക്കിയിട്ടുണ്ട്. റമദാൻ നൈറ്റ് സൂഖ് ഉൾപ്പടെ പരിപാടികളും
ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.