റ​മ​ദാ​നി​ൽ സാ​ധ​ന​ങ്ങ​ൾ​ക്ക്​ വി​ല വ​ർ​ധി​പ്പി​ച്ചാ​ൽ പി​ഴ


ദു​ബൈ: റ​മ​ദാ​നി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല വ​ർ​ധി​ക്കി​ല്ലെ​ന്ന്​ യു.​എ.​ഇ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. റ​മ​ദാ​നി​ലേ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ടി​സ്ഥാ​ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​ന്യാ​യ​മാ​യി വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പാ​ച​ക എ​ണ്ണ, മു​ട്ട, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, അ​രി, പ​ഞ്ച​സാ​ര, ചി​ക്ക​ൻ, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, ബ്ര​ഡ്, ഗോ​ത​മ്പ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​മ്പ​ത്​ അ​ടി​സ്ഥാ​ന ഭ​ക്ഷ്യ വ​സ്​​തു​ക്ക​ളു​ടെ വി​ല വ​ർ​ധ​ന​ക്കാ​ണ്​ നി​യ​ന്ത്ര​ണം.

പ്ര​തി​ദി​ന പ​രി​ശോ​ധ​ന​യു​മാ​യി റ​മ​ദാ​നി​ലു​ട​നീ​ളം പ​രി​ശോ​ധ​ന കാ​മ്പ​യി​​ൻ തു​ട​രു​മെ​ന്ന്​ സാ​മ്പ​ത്തി​ക, ടൂ​റി​സം മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ തൂ​ഖ്​ അ​ൽ മ​ർ​രി ബു​ധ​നാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളോ​ട്​ വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ചെ​റു​കി​ട വി​ൽ​പ​ന വി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ന​യം മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തു​പ്ര​കാ​രം അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക്​ തു​ട​ർ​ച്ച​യാ​യി വി​ല​വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ചു​രു​ങ്ങി​യ​ത്​ ആ​റു മാ​സ​ത്തെ ഇ​ട​വേ​ള വേ​ണം. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഈ ​നി​ർ​ദേ​ശം.

മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ ഒ​മ്പ​ത്​ അ​വ​ശ്യ വ​സ്​​തു​ക്ക​ൾ​ക്ക്​ അ​ന്യാ​യ​മാ​യി വി​ല വ​ർ​ധി​പ്പി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​വ​രു​ത്താ​ൻ നി​രീ​ക്ഷ​ണ​ത്തി​നാ​യി ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മും അ​ധി​കൃ​ത​ർ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ 377 പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ൽ 30 ശ​ത​മാ​ന​വും വി​ജ​യ​ക​ര​മാ​യി പ​രി​ഹ​രി​ക്കാ​നും സാ​ധി​ച്ചു.

അ​ടി​സ്ഥാ​ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല മ​ന്ത്രാ​ല​യം ദി​വ​സേ​ന വി​ശ​ക​ല​നം ചെ​യ്യു​മെ​ന്നും വി​ല ഉ​യ​ർ​ന്നാ​ൽ അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ചി​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ടി​സ്ഥാ​ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക്​ അ​ന്യാ​യ​മാ​യി വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 8001222ൽ ​ജ​ന​ങ്ങ​ൾ പ​രാ​തി ന​ൽ​ക​ണം. ബി​ല്ലു​ള്ള വ​സ്തു​ക്ക​ൾ വാ​ങ്ങു​ക​യെ​ന്ന​ത്​ എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ളു​മാ​യി ബി​ൽ ഒ​ത്തു​നോ​ക്കു​ന്ന​ത്​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള വ​ഴി​യാ​ണ്. പ​രി​ശോ​ധ​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നും ജ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Penalty for increasing prices of goods during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.