ദുബൈ: ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന കൊറോണ വൈറസ് ബാധ യു.എ.ഇയിലും സ്ഥിരീകരിച്ചു. ചൈനയിൽനിന്നെത്ത ിയ ഒരു കുടുംബത്തിലെ നാലുപേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവർ കർശന ൈവദ്യനിരീക്ഷണത്തിലാണ്. ആരോഗ്യനില തൃ പ്തികരമാണെന്നും അവസ്ഥ ആശങ്കജനകമല്ലെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഒൗദ്യോഗിക വാർത്താ ഏജൻസി ‘വാം’ വ്യക്തമാക്കി.
വൈറസ്ബാധയേറ്റ കുടുംബം ജനുവരി 16ന് ചൈനയിലെ വുഹാൻ പ്രവിശ്യയിൽനിന്നാണ് യു.എ.ഇയിൽ എത്തിയത്. ജനുവരി 23നാണ് രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്ന് ആരോഗ്യ^രോഗപ്രതിരോധ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ റന്ത് പറഞ്ഞു. ഉടനടി ഇവരെ മാറ്റിപ്പാർപ്പിക്കുകയും അടിയന്തര ചികിത്സാ സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തുകയും ചെയ്തു.
വിദഗ്ധ ഡോക്ടർമാരും പാരാമെഡിക്കുകളും അടങ്ങുന്ന പ്രത്യേക സംഘമാണ് പരിചരണങ്ങൾക്ക് നേതൃത്വം നൽകിയത്. ഇപ്പോൾ നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. എല്ലാവിധ മുൻകരുതലുകളും രാജ്യത്ത് സ്വീകരിച്ചിട്ടുണ്ടെന്നും അനാവശ്യ ഭീതി ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം അധികൃതർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.