അബൂദബി: ബൾഗേറിയയിൽനിന്ന് കോഴി ഉൾപ്പെടെയുള്ള പക്ഷികളുടെ ഇറക്കുമതി യു.എ.ഇ കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. വളർത്തുപക്ഷികൾ, കാട്ടുപക്ഷികൾ, അലങ്കാരപക്ഷികൾ, കോഴി, വിരിയിക്കാനുള്ള മുട്ട, ഇവയുടെയൊക്കെ ചൂടാക്കി സംസ്കരിക്കാത്ത അവശിഷ്ടം എന്നിവക്ക് പൂർണ നിരോധനമേർപ്പെടുത്തി. ബെൽജിയത്തിൽ പക്ഷിപ്പനിബാധ റിേപ്പാർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. അതേസമയം, പക്ഷിമാംസം, ചൂടാക്കാത്ത പക്ഷിമാംസ ഉൽപന്നം, കഴിക്കാനുള്ള മുട്ട എന്നിവയുടെ ഇറക്കുമതി ബൾഗേറിയയിലെ പക്ഷിപ്പനി ബാധിത പ്രവിശ്യകളിൽനിന്ന് മാത്രമേ നിരോധിച്ചിട്ടുള്ളൂ. പക്ഷിപ്പനിബാധിത മേഖലയിൽനിന്ന് 25 കിേലാമീറ്ററെങ്കിലും അകലെയുള്ള രോഗമുക്ത പ്രദേശങ്ങളിൽനിന്ന് മാത്രമേ ഇവ ഇറക്കുമതി ചെയ്യാവൂ എന്ന് നിബന്ധനയുണ്ട്. അതുപോലെ വേവിച്ച പക്ഷിമാംസം, മുട്ട, ചൂടാക്കി സംസ്കരിച്ച പക്ഷി അവിശിഷ്ടം എന്നിവയുടെ ഇറക്കുമതി തുടരാം. പക്ഷിപ്പനി ബാധിത പ്രദേശങ്ങളിൽനിന്ന് സെപ്റ്റംബർ 25ന് മുമ്പ് കയറ്റിയയച്ച വേവിക്കാത്ത ഉൽപന്നങ്ങളും കഴിക്കാനുള്ള മുട്ടകളും അനുവദിക്കും.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ മന്ത്രാലയം എല്ലായ്പോഴും ശ്രദ്ധ പുലർത്തുന്നതായി ഒൗദ്യോഗിക ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കി. നെതർലാൻഡ്സ്, ഫിലിപ്പീൻസ്, ബെൽജിയം രാജ്യങ്ങളിൽനിന്നുള്ള പക്ഷി ഇറക്കുമതി നേരത്തെ മന്ത്രാലയം നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.