ദുബൈ: കഴിഞ്ഞ വർഷം ആഗോള തലത്തിൽ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി നിലനിർത്തി ദുബൈ വിമാനത്താവളം. ലണ്ടനിലെ ഹീത്രോ വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ വിമാനത്താവളമാണ് മൂന്നാം സ്ഥാനത്ത്. 2025ൽ ദുബൈ വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണത്തിൽ ദുബൈക്ക് രണ്ടാം സ്ഥാനമുണ്ട്. 95.2 ദശലക്ഷം യാത്രക്കാരാണ് ദുബൈയിലൂടെ കടന്നുപോയത്. അറ്റ്ലാന്‍റ വിമാനത്താവളമാണ് ഇതില ഒന്നാം സ്ഥാനത്ത്. ടോക്കിയോ ഹനേഡയാണ് മൂന്നാമത്. 2024ൽ 92.3 ദശലക്ഷം യാത്രക്കാരുമായി ദുബൈ വിമാനത്താവളം തന്നെയായിരുന്നു ലോകത്ത് ഒന്നാം സ്ഥാനത്ത്. 2023ലും ഒന്നാം സ്ഥാനം ദുബൈ നിലനിർത്തിയിരുന്നു.
അതേസമയം, എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷനലി (എ.സി.ഐ) വേൾഡ് റാങ്കിങ് അനുസരിച്ച് 2025ൽ ആഗോള തലത്തിൽ അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണം 400 കോടിയാണ്. 2024 നെ അപേക്ഷിച്ച് 5.9 ശതമാനവും 2019നെ അപേക്ഷിച്ച് 8.3 ശതമാനം കൂടുതലാണ്. സമ്മിശ്രമായ സാമ്പത്തിക അവസ്ഥയിലും ആഗോള തലത്തിൽ വിമാന യാത്രയിൽ വളർച്ച പ്രകടനമായിരുന്നു. ഈ രംഗത്തെ ജി.ഡി.പി മൂന്ന്-3.2 ശതമാനമാണ് വർധിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ വളർച്ച ശക്തമാണെങ്കിലും ചരിത്രത്തിലെ ശരാശരി വളർച്ചയേക്കാൾ താഴേയാണ്. ഇന്ധന വില കുറഞ്ഞതാണ് വ്യോമയാന യാത്ര കൂടുതൽ ജനകീയമാകാൻ കാരണമെന്ന് എ.സി.ഐ വിശദീകരിച്ചു. ലോകത്തെ 170 രാജ്യങ്ങളിലായി 2100 വിമാനത്താവളങ്ങളെ പ്രതിനിധീകരിക്കുന്ന ആഗോള ട്രേഡ് അസോസിയേഷനാണ് എ.സി.ഐ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.