അബൂദബി: ഫുജൈറയിൽ മേയ് ആദ്യം നാല് കപ്പലുകൾക്കുനേരെയുണ്ടായ ആക്രമണത്തിനുപിന് നിൽ ഇറാെൻറ കരങ്ങളാണെന്ന് ഏറക്കുറെ ഉറപ്പാണെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാ വ് ജോൺ ബോൾട്ടൺ. ആക്രമണത്തിന് പിന്നിലെ ഇറാെൻറ പങ്ക് വ്യക്തമാണ്. അവരല്ലാതെ ആര് ചെയ്തുവെന്നാണ് നിങ്ങൾ കരുതുന്നത്. ആരെങ്കിലും നേപ്പാളിൽനിന്ന് വന്ന് ചെയ്യുമോയെന്നും യു.എ.ഇ സന്ദർശനത്തിനിടെ യു.എസ് എംബസിയിൽ സംസാരിക്കെവ ബോൾട്ടൺ ചോദിച്ചു.
ഇതേക്കുറിച്ച് വാഷിങ്ടണിൽ ആരുടെ മനസ്സിലും സംശയമില്ല. ആരാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് ഞങ്ങൾക്കറിയാം. എന്നാൽ, തെൻറ വാദത്തിന് ബോൾട്ടൺ തെളിവുകൾ ഹാജരാക്കിയില്ല. അതേസമയം, ബോൾട്ടെൻറ അവകാശവാദം ചിരിക്ക് വക നൽകുന്നതാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പ്രതികരിച്ചത്. കപ്പലാക്രമണം സംബന്ധിച്ച അന്വേഷണത്തെ യു.എസ് സഹായിക്കുമെന്ന് ബോൾട്ടൺ വ്യക്തമാക്കി. സൗദിയിലെ യാംബൂ തുറമുഖത്ത് ഇൗയിടെ നടത്തിയ ആക്രമണം പരാജയപ്പെട്ടു.
ഇറാനുമായും ഇറാനെ പ്രതിനിധാനംചെയ്യുന്നവരുമായും ബന്ധപ്പെട്ടുള്ള മേയ് മാസത്തിലെ നാലാമത്തെ ആക്രമണമാണിത്. കപ്പൽ അട്ടിമറി ശ്രമത്തിനുപുറമെ സൗദി അറേബ്യയിലെ എണ്ണ പൈപ്പ്ലൈനിൽ ഡ്രോണുപയോഗിച്ച് ഹൂതികൾ നടത്തിയ ആക്രമണത്തിനും ഇറാൻ പിന്തുണ നൽകി. ബഗ്ദാദിലെ യു.എസ് എംബസിക്കു സമീപം നടത്തിയ റോക്കറ്റ് ആക്രമണത്തിലും അപലപിക്കപ്പെട്ടത് ഇറാൻ പിന്തുണയുള്ള സേനയാണ്. ഇൗ മൂന്ന് ആക്രമണങ്ങളിലെയും തെളിവുകൾ ശേഖരിക്കുന്നതിന് യു.എസ് ജാഗ്രതയും ഉത്തരവാദിത്തവും കാണിക്കും. മേഖലയിലെ സഖ്യകക്ഷികളുമായി ഞങ്ങൾ കൂടിയാലോചന നടത്തുകയും അവരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. അടുത്തതായി എന്തുചെയ്യണമെന്ന് ആലോചിക്കുന്നതിനാണ് താൻ യു.എ.ഇ സന്ദർശിക്കുന്നതെന്നും ബോൾട്ടൺ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് ചർച്ചകൾക്കായി ബോൾട്ടൺ യു.എ.ഇയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.