​ജെഫേഴ്​സൺ ജസ്റ്റിൻ

യു.കെയിൽ മരിച്ച മലയാളി യുവാവിന്‍റെ​ മൃതദേഹം ഷാർജയിൽ സംസ്കരിച്ചു

ദുബൈ: യു.കെയിൽ ബൈക്കപകടത്തിൽ മരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം ഷാർജയിൽ സംസ്കരിച്ചു. തിരുവനന്തപുരം വെട്ടുകാട്​ സ്വദേശി ജസ്റ്റിൻ പെരേരയുടെ മകൻ ​ജെഫേഴ്​സൺ ജസ്റ്റിൻ (27) ന്‍റെ സംസ്കാരമാണ് വ്യാഴാഴ്ച​ ഷാർജയിലെ ജുവൈസയിലെ ശ്മശാനത്തിൽ നടത്തിയത്​. മൃതദേഹം യു.കെയിൽ നിന്ന്​ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഷാർജയിലെത്തിച്ചിരുന്നു. 35 വർഷമായി ഷാർജയിൽ പ്രവാസികളാണ്​ ​യുവാവിന്‍റെ കുടുംബം. യു.കെയിലെ ലീഡ്​സിൽ എ647 കനാൽ സ്​ട്രീറ്റി​ലെ റെയിൽവെ ഓവർ ബ്രിഡ്ജിന്​ താഴെ നടന്ന ബൈക്കപകടത്തിലായിരുന്നു ജെഫേഴ്​സൺ ജസ്റ്റിന്‍റെ മരണം.

വളവിൽ ബൈക്ക്​ സ്കിഡ്​ ചെയ്തതിനെ തുടർന്ന്​ മതിലിൽ ഇടിക്കുകയായിരുന്നു​. പഠന ശേഷം ലീഡ്​സിൽ ഗ്രാഫിക്​ ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു. ജെഫേഴ്​സന്‍റെ ലൈസൻസിൽ നിന്നും ലഭിച്ച വിലാസം അനുസരിച്ച് യു.കെ പൊലീസ്​​ താമസ സ്ഥലത്ത്​ എത്തി വിവരം അറിയിച്ചതിനെ തുടർന്നാണ്​ അപകട വിവരം യു.കെ മലയാളികളും യു.എ.ഇയിലുള്ള മാതാപിതാക്കളും അറിയുന്നത്​. രണ്ട്​ സഹോദരങ്ങൾ ഉണ്ട്​. ഇതിൽ ഒരാൾ ബംഗളൂരുവിൽ വിദ്യാർഥിയാണ്​. ഷാർജ എമിറേറ്റ്​ നാഷനൽ സ്കൂളിലായിരുന്നു ജെഫേഴ്​സൺ ജസ്റ്റിൻ പഠിച്ചിരുന്നത്​. കേരളത്തിൽ നിന്ന്​ ബിരുദ പഠന ശേഷമാണ് ഗ്രാഫിക്​ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി​ യു.കെയിലേക്ക്​ പോയത്​. സംസ്കാര ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പ​ങ്കെടുത്തു.

Tags:    
News Summary - Body of Malayali youth who died in UK cremated in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.