ദുബൈ: ‘അസ്മാനിയ’ എന്ന പേരിൽ എം.ഇ.എസ് അസ്മാബി കോളജ് പൂർവവിദ്യാർഥി സംഘടന ദുബൈയിൽ സംഘടിപ്പിക്കുന്ന വാർഷികാഘോഷ പരിപാടിയിൽ ഡോ. ഗൾഫാർ പി. മുഹമ്മദലി മുഖ്യാതിഥിയായി പങ്കെടുക്കും. ഈമാസം 30ന് ഇത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഒമാൻ നാഷനൽ യൂനിവേഴ്സിറ്റി ചാൻസലറായി നിയമിതനായ ശേഷം ഗൾഫാർ മുഹമ്മദലി ദുബൈയിൽ പങ്കെടുക്കുന്ന ഏറ്റവും വലിയ പൊതുചടങ്ങായിരിക്കും ഇതെന്ന് സംഘാടകർ പറഞ്ഞു. യു.എ.ഇയിലേയും കേരളത്തിലേയും പ്രഗല്ഭ കലാകാരന്മാർ അണിനിരക്കുന്ന നൃത്തസംഗീത പരിപാടികളും അരങ്ങേറും. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞിമൊയ്തീൻ, കോളജ് പ്രിൻസിപ്പൽ ഡോ. സനദ് സദാനന്ദൻ, ഡോ. കെ.പി. സുമേധൻ, വി.എം. ഷൈൻ, എം.കെ. നജീബ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
അലുമ്നി രക്ഷാധികാരിയും ഫ്ലോറ ഗ്രൂപ് ചെയർമാനുമായ വി.എ. ഹസ്സൻ, പ്രസിഡന്റ് അഡ്വ. ബക്കറലി, രക്ഷാധികാരികളായ വി.ഐ. സലീം (ലുലു), പി.ബി. അബ്ദുൽ ജബ്ബാർ (ഹോട്ട്പാക്ക്), വി.കെ. ഷംസുദ്ദീൻ (ഫൈൻ ടൂൾസ്), സീനിയർ വൈസ് പ്രസിഡന്റ് ഇസ്ഹാക് അലി, ഫിനാൻസ് സെക്രട്ടറി ആരിഷ് അബൂബക്കർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.