അഡ്നോക് ഡ്രില്ലിങ്
അബൂദബി: അഡ്നോക് ഡ്രില്ലിങ്ങിന്റെ അറ്റാദായത്തില്‍ 2022ല്‍ 33 ശതമാനം വര്‍ധന. ഓണ്‍ഷോര്‍, ഓയില്‍ ഫീല്‍ഡ് സർവിസസ് ബിസിനസുകളിലാണ് അഡ്നോക് ഡ്രില്ലിങ്ങിന്റെ വരുമാനം വര്‍ധിച്ചത്. 2021ല്‍ 60.4ലക്ഷം ഡോളറായിരുന്ന അഡ്നോക്കിന്റെ അറ്റാദായം 2022ല്‍ 80.2ലക്ഷം ഡോളറായാണ് വര്‍ധിച്ചത്. പുതിയ എണ്ണക്കിണറുകള്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് അറ്റാദായത്തിലെ വര്‍ധനക്ക് സഹായിച്ചതെന്ന് അഡ്നോക് വ്യക്തമാക്കി.
നിലവില്‍ 115 റിഗുകളാണ് അഡ്നോക്കിനുള്ളത്. 2023ൽ കമ്പനി മൂന്നു ശതകോടി മുതല്‍ 3.2 ശതകോടി ഡോളര്‍ വരെയാണ് അഡ്നോക് വരുമാനം പ്രതീക്ഷിക്കുന്നത്. അറ്റാദായത്തിലും കമ്പനി മികച്ച വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 85 ലക്ഷം ഡോളറില്‍നിന്ന് ഒരു ശതകോടിയിലേക്കാണ് കമ്പനി അറ്റാദായം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. 2027ഓടെ പ്രതിദിന എണ്ണ ഉല്പാദനം 50ലക്ഷം ബാരലായി വര്‍ധിപ്പിക്കാനാണ് അഡ്നോക് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് അഡ്നോക് ഡ്രില്ലിങ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഈസ് ഇകാഹീമനന് പറഞ്ഞു. മുമ്പ് 2030ഓടെ 50 ലക്ഷം ബാരല്‍ എണ്ണ ഉല്പാദിപ്പിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ വര്‍ധിച്ചുവരുന്ന ആഗോള ഊര്‍ജ ആവശ്യം കണക്കിലെടുത്ത് ഉൽപാദന വര്‍ധന നടപ്പാക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. യു.എ.ഇ സർക്കാർ നിയന്ത്രണത്തിലുള്ള ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് ലോകത്തെ 12ാമത് ഏറ്റവും വലിയ കമ്പനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.