അബൂദബി: അബൂദബിയിൽ ബസും രണ്ട് കാറുകളും ഉൾപ്പെട്ട അപകടത്തിൽ മൂന്നുപേർ മരിക്കുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷവാമെഖ് പാലത്തിലേക്ക് വരുന്ന റോഡിൽ തിങ്കളാഴ്ചയാണ് അപകടം.
തൊഴിലാളികളെ കൊണ്ടുപോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ബസിലുള്ളവരാണ്. അപകടത്തെ തുടർന്ന് റോഡരികിലുള്ള സൂചനബോർഡിെൻറ ലോഹക്കാല് ബസിന് മുകളിൽ വീണാണ് മരണം സംഭവിച്ചത്.
ഒരു ലോറി പെെട്ടന്ന് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ താൻ വാഹനം വെട്ടിക്കുകയായിരുന്നുവെന്നാണ് ബസ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ബസ് നിസാൻ പട്രോൾ കാറുമായി കൂട്ടിയിടിച്ചു. കാർ ഡ്രൈവർ കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കവേ വാഹനം മിനിവാനിൽ പോയി ഇടിക്കുകയായിരുന്നു.
ബസ് നാല് തവണ മറിഞ്ഞതിനാൽ ഡ്രൈവർ അമിത വേഗതയിൽ വാഹനം ഒാടിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. നാലാമത്തെ മറിച്ചിലിൽ ബസ് ടയറിൽ നേരെ നിൽക്കുകയായിരുന്നു. ബസ് കാറിൽനിന്ന് നിശ്ചിത അകലവും പാലിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ബസ് ഡ്രൈവറും ലോറി ഡ്രൈവറും മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് അപകടത്തിെൻറ പ്രധാന കാരണമെന്ന് സംശയിക്കുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുള്ള അന്വേഷണം നടത്തിവരികയാണെന്ന് അബൂദബി ട്രാഫിക് പൊലീസിലെ എക്സ്റ്റീരിയർ റോഡ്സ് മേധാവി ബ്രിഗേഡിയർ ജനറൽ സാലിം ആൽ ദാഹിരി പറഞ്ഞു.
കാർ ഡ്രൈവറായ ഇമാറാത്തിയും മിനി വാൻ ഡ്രൈവറായ ഏഷ്യക്കാരനും അപകടത്തിെൻറ ഇരകൾ മാത്രമായതിനാൽ അവർെക്കതിരെ കേസെടുത്തിട്ടില്ല. അപകടം സംബന്ധിച്ച് രാവിലെ 7.30നാണ് പൊലീസിന് വിവരം ലഭിച്ചത്. പൊലീസും ആംബുലൻസുകളും ആശുപത്രി ജീവനക്കാരും സംഭവസ്ഥലത്ത് കുതിച്ചെത്തി. പരിക്കേറ്റവരെ റഹ്ബയിലെയും മഫ്റഖിലെയും ആശുപത്രികളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.