ഷാർജ: എമിറേറ്റിൽ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന പൗരന്മാരുടെ കടബാധ്യതകൾ എഴുതിത്തള്ളാൻ 7.3 കോടി ദിർഹം അനുവദിച്ച് ഷാർജ കടം തീർപ്പാക്കൽ സമിതി. 143 കേസുകൾ പരിഹരിക്കുന്നതിനായി തുക വിനിയോഗിക്കും. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശം അനുസരിച്ചാണ് തീരുമാനം. പദ്ധതിയിലൂടെ ഇതുവരെ 1.35 ശതകോടി ദിർഹം ചെലവിട്ടതായി സമിതി ചെയർമാൻ ശൈഖ് റാശിദ് അഹമ്മദ് അൽ ശൈഖ് അറിയിച്ചു. 2,791 പേരാണ് ഇതുവരെയുള്ള ഗുണഭോക്താക്കൾ.
പദ്ധതിയുടെ 29ാമത് ബാച്ചിനായാണ് 7.3 കോടി ദിർഹം അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014ൽ ആണ് ഷാർജ ഭരണാധികാരി ഷാർജ ഡെബ്റ്റ് സെറ്റിൽമെന്റ് കമ്മിറ്റിക്ക് രൂപം നൽകുന്നത്. യഥാർഥ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പൗരന്മാരെ പിന്തുണക്കുകയാണ് സമിതിയുടെ ലക്ഷ്യം. ഇക്കഴിഞ്ഞ ഒക്ടോബറിൽ സാമ്പത്തിക കേസുകളിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന 13 തടവുകാരെ ഷാർജ പൊലീസ് മോചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.