ര​ണ്ട് ദി​നം, 50 യൂ​നി​റ്റ്​ ര​ക്തം; മാ​തൃ​ക​യാ​യി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്

റി​യാ​ദ്: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് രോ​ഗി​ക​ൾ​ക്കാ​യി വെ​റും ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ 50 യൂ​നി​റ്റ്​ ര​ക്തം സ​മാ​ഹ​രി​ച്ച് ന​ൽ​കി റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ലാ വെ​ൽ​ഫെ​യ​ർ വി​ങ്ങി​ന് കീ​ഴി​ലെ ‘ഡ്യൂ ​ഡ്രോ​പ്സ്’ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ വി​ങ് മാ​തൃ​ക​യാ​യി. മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​യാ​യ രോ​ഗി​ക്ക് 40 യൂ​നി​റ്റും മ​ങ്ക​ട സ്വ​ദേ​ശി​ക്ക് 10 യൂ​നി​റ്റ്​ ര​ക്ത​വു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ല​ഭ്യ​മാ​ക്കി​യ​ത്. ജോ​ലി​ത്തി​ര​ക്കു​ള്ള പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളാ​യി​രു​ന്നി​ട്ടും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​യും അം​ഗ​ങ്ങ​ളെ​യും ഏ​കോ​പി​പ്പി​ച്ച് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ര​ക്ത​ദാ​താ​ക്ക​ളെ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ക്കാ​ൻ സാ​ധി​ച്ചു എ​ന്ന​ത് ഈ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ തി​ള​ക്കം കൂ​ട്ടു​ന്നു. മ​നു​ഷ്യ​സ്നേ​ഹ​ത്തി​െൻറ ഉ​ദാ​ത്ത മാ​തൃ​ക​യാ​യ ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ വ​രും ദി​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി തു​ട​രു​മെ​ന്ന് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് ചെ​റു​മു​ക്ക്, ക​ൺ​വീ​ന​ർ റി​യാ​സ് ചി​ങ്ങ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഡ്യൂ ​ഡ്രോ​പ്സ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഹാ​ഷിം തോ​ട്ട​ത്തി​ൽ, ഷ​റ​ഫു തേ​ഞ്ഞി​പ്പ​ലം എ​ന്നി​വ​രാ​ണ് ര​ക്ത​ശേ​ഖ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കാ​സ​ർ​കോ​ട​ട് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഫ​സ​ൽ പ​ട​ന്ന, ടി.​എ.​ബി. അ​ഷ്റ​ഫ് പ​ട​ന്ന എ​ന്നി​വ​രും ഈ ​ദൗ​ത്യ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കു​ചേ​ർ​ന്നു.

Tags:    
News Summary - Two days, 50 units of blood; Malapuram District KMCC Welfare Wing as a model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.