എസ്.ഐ.സി യാംബു സമാഹരിച്ച ‘സഹചാരി റിലീഫ് ഫണ്ട്’ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾക്ക് നൂർ ദാരിമി കൈമാറുന്നു
Posted On
date_range Updated On
date_range എസ്.ഐ.സി യാംബു സമാഹരിച്ച ‘സഹചാരി റിലീഫ് ഫണ്ട്’ കൈമാറി
യാംബു: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ‘സഹചാരി റിലീഫ് സെല്ലിന്’ വേണ്ടി റമദാനിൽ സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) യാംബു ടൗൺ ഏരിയ കമ്മിറ്റി സമാഹരിച്ച ഫണ്ട് കൈമാറി.
മലപ്പുറം പാണക്കാട്ട് നടന്ന ചടങ്ങിൽ എസ്.ഐ.സി യാംബു ടൗൺ ഏരിയ പ്രസിഡന്റ് നൂർ ദാരിമി, എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങൾക്ക് തുക കൈമാറി. യാംബു എസ്.ഐ.സി പ്രവർത്തകരായ ഇ.കെ. മുഹമ്മദ് ദാരിമി, റഫീഖ് കടുങ്ങല്ലൂർ, അബ്ദുൽ ജലീൽ പുല്ലാര എന്നിവർ ചടങ്ങിൽ സന്നദ്ധരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.