റിയാദ്: രണ്ടാം തവണയും റിയാദിന് നേരെ യമനിൽ നിന്ന് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയ സംഭവത്തെ ലോക രാജ്യങ്ങൾ ശക്തമായി അപലപിച്ചു. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കും ഭീഷണിയാവുന്ന സംഭവം ആവർത്തിക്കുന്നതിനെതിരെ വിവിധ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ ശക്തമായി അപലപിച്ച അമേരിക്ക അക്രമണകാരികളായ ഹൂതികളെ സഹായിക്കുന്നതിൽ നിന്ന് പിൻമാറണമെന്ന് ഇറാൻ സൈന്യത്തോട് ആവശ്യപ്പെട്ടു. ഹൂതികൾക്ക് ആധുനിക ആയുധങ്ങൾ നൽകുന്നത് മേഖലയുടെ സുരക്ഷക്ക് ഭീഷണിയാവുമെന്ന് യു.എസ് വക്താവ് ഹീതർ നൗർട് പറഞ്ഞു. ആക്രമണെത്ത ഇറ്റലി അപലപിച്ചു. ഭീകരാക്രമണം മേഖലയയുടെ സമാധാനത്തിനും സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്നതോടൊപ്പം പ്രശ്നപരിഹാര സാധ്യതകളെ ദുർബലമാക്കുമെന്നും ഇറ്റാലിയൻ വിദേശകാര്യമന്ത്രി ആൻജലീനോ അൽവാനോ പറഞ്ഞു. സംഭവത്തിൽ ഇറാനെതിരെ കടുത്ത വിമർശനം നടത്തിയ യു.എ.ഇ സൗദി അറേബ്യക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. ഇറാൻ ഹൂതികളെ സഹായിക്കുന്നതിലൂടെ അപകടകരവും നിഷേധാത്മകവുമായ നിലപാട് തുടരുകയാണെന്ന് യു.എ.ഇ കുറ്റപ്പെടുത്തി. ഹൂതികളുടെ നിരന്തരമായ ആക്രമണത്തിനെതിരെ ജോർഡൻ സൗദിക്ക് എല്ലാ പിന്തുണയും പ്രഖാപിച്ചു. യമൻ പ്രശ്നപരിഹാരത്തിന് സൗദിയോടൊപ്പം നിൽക്കുമെന്ന് ഒൗദ്യോഗിക വക്താവ് മുഹമ്മദ് അൽ മൊമാനി പറഞ്ഞു. ഹൂതി ആക്രമണത്തിനെതിരെ ബഹ്റൈൻ സൗദി അറേബ്യക്ക് ശക്തമായ പിന്തുണ അറിയിച്ചു. മൊറോക്കോയും ജിബൂത്തിയും സൗദിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും സംഭവത്തെ അപലപിക്കുകയും ചെയ്തു. സംഭവത്തിൽ ജർമനി ആദ്യം തന്നെ സൗദിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.
ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോ ഒാപറേഷൻ ( ഒ.െഎ.സി) റിയാദ് ആക്രമണത്തെ ശക്തമായി അപലപിച്ചു. സൗദി അറേബ്യയുടെ സുരക്ഷക്കും സുസ്ഥിരതക്കുമെതിരെ ഹൂതികൾ അവരുടെ ശത്രുതാപരമായ നിലപാട് തുടരുകയാണെന്ന് ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ.യൂസുഫ് ബിൻ അഹമദ് അൽ ഒതൈമീൻ കുറ്റപ്പെടുത്തി.സൗദി അറേബ്യക്ക് എല്ലാവിധ പിന്തുണയും ഒ.െഎ.സി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് റിയാദ് ലക്ഷ്യമാക്കി ഹൂതി മിസൈൽ ആക്രമണം നടത്തിയത്. നവംബർ നാലിന് റിയാദ് ഇൻറർനാഷനൽ വിമാനത്താവളം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ചൊവ്വാഴ്ചത്തെ ആക്രമണം അൽയമാമ കൊട്ടാരം ലക്ഷ്യമാക്കിയാണെന്നായിരുന്നു ഹൂതികൾ അവകാശപ്പെട്ടത്. ദക്ഷിണ റിയാദിലെ ആകാശത്ത് വെച്ച് തന്നെ സൗദിയുടെ പ്രതിരോധ സംവിധാനം ഹൂതിമിസൈൽ തകർത്തിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.