അൽമന ആശുപത്രിയിൽ രക്തം ദാനം ചെയ്യാനെത്തിയ
ജുബൈൽ മലയാളി സമാജം പ്രവർത്തകർ
ജുബൈൽ: അൽമന ആശുപത്രിയുമായി സഹകരിച്ചു ജുബൈൽ മലയാളി സമാജം സംഘടിപ്പിച്ച രക്തദാന ക്യാമ്പ് രാവിലെ മുതൽ വൈകിട്ട് വരെ നീണ്ടുനിന്നു. സമാജം പ്രസിഡൻറ് തോമസ് മാത്യു മാമൂടന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ ആദ്യ രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രവൃത്തിദിനമായിരുന്നിട്ടും വനിതകൾ ഉൾപ്പെടെ നിരവധിയാളുകൾ ക്യാമ്പിലെത്തി രക്തം ദാനംചെയ്തു. അൽമന ആശുപത്രിയിലെ മെഡിക്കൽ സംഘം ക്യാമ്പിന് ആവശ്യമായ പ്രഫഷനൽ സേവനങ്ങൾ നൽകി.
സമാജം ഭരണസമിതി അംഗങ്ങളായ തോമസ് മാത്യു മാമൂടൻ, ബൈജു അഞ്ചൽ, എബി ജോൺ ചറുവക്കൽ, സന്തോഷ്കുമാർ ചക്കിങ്കൽ, സുമോദ് മോഹൻ, രാജേഷ്, ആശ ബൈജു എന്നിവരും സമാജം അംഗങ്ങളായ അനിൽ നായർ, ജിമ്മി, ബിനു, അനിൽ കുമാർ പട്ടാഴി, ആനന്ദ്, ഗോഡ്ലി സാമുവൽ, ഗോവിന്ദ് എന്നിവരും രക്തദാനം നടത്തി. എബി ജോൺ, സുമോദ് മോഹൻ, സമാജം ലേഡീസ് വിങ് ഭാരവാഹികളായ ആശ ബൈജു, നീതു രാജേഷ്, ബിബി രാജേഷ്, സിനി സന്തോഷ്, ബിന്ദു, സബിന നിസാം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സമാപന ചടങ്ങിൽ ട്രഷറർ സന്തോഷ്കുമാർ ചക്കിങ്കൽ രക്തദാതാക്കൾക്കും അൽമന ആശുപത്രി അധികൃതർക്കും നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.