സൗ​ദി മീ​ഡി​യ ഫോ​റം സം​ഘാ​ട​ക​ർ ഗി​ന്ന​സ് വേ​ൾ​ഡ്

റെ​ക്കോ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ്വീ​ക​രി​ക്കു​ന്നു

ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് തി​ള​ക്ക​ത്തി​ൽ സൗ​ദി മീ​ഡി​യ ഫോ​റം

റി​യാ​ദ്: ആ​ഗോ​ള മാ​ധ്യ​മ ഭൂ​പ​ട​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ ക​രു​ത്ത് വി​ളം​ബ​രം ചെ​യ്തു​കൊ​ണ്ട് അ​ഞ്ചാ​മ​ത് സൗ​ദി മീ​ഡി​യ ഫോ​റം ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡി​ൽ ഇ​ടം​പി​ടി​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​ധ്യ​മ സ​മ്മേ​ള​നം എ​ന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി​യാ​ണ് 2026-ലെ ​ഫോ​റം സ​മാ​പി​ച്ച​ത്. ആ​ഗോ​ള​ത​ല​ത്തി​ലും പ്രാ​ദേ​ശി​ക​മാ​യും മാ​ധ്യ​മ​രം​ഗ​ത്ത് സൗ​ദി കൈ​വ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​സാ​മാ​ന്യ വ​ള​ർ​ച്ച​യു​ടെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യി ഈ ​നേ​ട്ടം മാ​റി.

ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, ന​യ​രൂ​പീ​ക​ര​ണ വി​ദ​ഗ്ധ​ർ എ​ന്നി​വ​രു​ടെ വ​ൻ പ​ങ്കാ​ളി​ത്തം, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി മു​ന്നൂ​റോ​ളം പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ർ ഫോ​റ​ത്തി​​ന്റെ ഭാ​ഗ​മാ​യ​ത്​ തു​ട​ങ്ങി​യ പ്ര​ത്യേ​ക​ത​ക​ളാ​ണ്​ ​​ഗി​ന്ന​സ്​ ​റെ​ക്കോ​ഡി​ലേ​ക്ക്​ സ​മ്മേ​ള​ന​ത്തെ ഉ​യ​ർ​ത്തി​യ​ത്.

സൗ​ദി അ​റേ​ബ്യ​യു​ടെ ‘വി​ഷ​ൻ 2030’ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഈ ​വി​ജ​യം, രാ​ജ്യ​ത്തെ ഒ​രു ആ​ഗോ​ള മാ​ധ്യ​മ ഹ​ബ്ബാ​യി ഉ​യ​ർ​ത്തു​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​ധ്യ​മ നേ​താ​ക്ക​ളെ​യും സ​ർ​ഗാ​ത്മ​ക പ്ര​തി​ഭ​ക​ളെ​യും ഒ​രേ വേ​ദി​യി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള സൗ​ദി​യു​ടെ ക​ഴി​വി​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​ര​മാ​ണി​തെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. റി​യാ​ദി​ൽ ബു​ധ​നാ​ഴ്ച സ​മാ​പി​ച്ച അ​ഞ്ചാ​മ​ത് പ​തി​പ്പ്, മാ​ധ്യ​മ വ്യ​വ​സാ​യ​ത്തി​ലെ ആ​ധു​നി​ക പ്ര​വ​ണ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​ൽ വ​ലി​യ വി​ജ​യം ക​ണ്ടു. ലോ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന വ​ൻ​കി​ട പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കു​ന്ന​താ​ണ് ഈ ​ഗി​ന്ന​സ് റെ​ക്കോ​ഡ്.

Tags:    
News Summary - Saudi Media Forum in the Guinness Book of Records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.