Posted On
date_range Updated On
date_range മലർവാടി ‘മഴവില്ല്’ ചിത്രരചന മത്സരം ഇന്ന് മുതൽ
ജിദ്ദ: പ്രവാസി മലയാളി കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി മലർവാടി ബാലസംഘം വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിക്കുന്ന ‘മഴവില്ല്’ ബാല ചിത്രരചനാ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ 13 വരെ ജിദ്ദ, മക്ക, തബൂക്ക്, യാംബു, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. ജിദ്ദയിൽ ഇന്ന് വൈകിട്ട് നാല് മുതൽ ആറു വരെ അസീസിയ്യ ദൗഹത്തുൽ ഉലൂം ഇൻറർനാഷനൽ സ്കൂൾ, ശറഫിയ്യ ഇമാം അൽ ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നടക്കും. കുട്ടികളുടെ പ്രായത്തിനനുസരിച്ച് ബഡ്സ്, കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.