കാ​ൻ​സ​ർ അ​തി​ജീ​വ​ന​ം; ജി20 ​രാ​ജ്യ​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ൽ സൗദിയും

റി​യാ​ദ്: ആ​ഗോ​ള ആ​രോ​ഗ്യ​രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ച്ച് സൗ​ദി അ​റേ​ബ്യ. കാ​ൻ​സ​ർ അ​തി​ജീ​വ​ന നി​ര​ക്കി​ൽ ജി20 ​രാ​ജ്യ​ങ്ങ​ളി​ലെ മി​ക​ച്ച 10 രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സൗ​ദി അ​റേ​ബ്യ​യും ഇ​ടം​പി​ടി​ച്ചു. ലോ​ക കാ​ൻ​സ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി ഹെ​ൽ​ത്ത് കൗ​ൺ​സി​ൽ പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​നേ​ട്ടം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് ല​ഭ്യ​മാ​യ അ​ത്യാ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ഈ ​മി​ക​ച്ച മു​ന്നേ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സൗ​ദി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ്ടു​വ​രു​ന്ന കാ​ൻ​സ​ർ രോ​ഗ​ങ്ങ​ളി​ലെ അ​തി​ജീ​വ​ന നി​ര​ക്ക് ഇ​നി പ​റ​യു​ന്ന നി​ല​യി​ലാ​ണ്, സ്ത​നാ​ർ​ബു​ദം (76 ശ​ത​മാ​നം), പ്രോ​സ്​​റ്റേ​റ്റ് കാ​ൻ​സ​ർ (82 ശ​ത​മാ​നം), വ​ൻ​കു​ട​ൽ കാ​ൻ​സ​ർ (61 ശ​ത​മാ​നം).

രോ​ഗം നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ, ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​ക്ക്​ സൗ​ദി വ​ലി​യ മു​ൻ​ഗ​ണ​ന​യാ​ണ് ന​ൽ​കു​ന്ന​ത്. ചി​കി​ത്സ​യ്ക്ക് പു​റ​മെ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ രോ​ഗ​സാ​ധ്യ​ത കു​റ​ക്കാ​നും മ​ര​ണ​നി​ര​ക്ക് ഗ​ണ്യ​മാ​യി താ​ഴ്ത്താ​നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്നു. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സൗ​ദി ഹെ​ൽ​ത്ത് കൗ​ൺ​സി​ൽ പ്ര​ത്യേ​ക ക​ർ​മ​പ​ദ്ധ​തി​ക​ൾ നേ​ര​ത്തെ ത​ന്നെ ആ​വി​ഷ്ക​രി​ച്ചി​രു​ന്നു. കാ​ൻ​സ​ർ കെ​യ​ർ സ​ർ​വി​സു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ച്ച​താ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ദി​ക്ക് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്.

Tags:    
News Summary - Cancer survival; Saudi Arabia among the top G20 countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.