അൽ ഖോബാറിൽ ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച
വാക്കത്തൺ ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് ഫ്ലാഗോഫ് ചെയ്യുന്നു
അൽ ഖോബാർ: സൗദി അറേബ്യയുടെ കായിക-ആരോഗ്യ ഭൂപടത്തിൽ പുതിയ ചരിത്രമെഴുതി അൽ ഖോബാർ ലുലു വാക്കത്തൺ. ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച പരിപാടിയിൽ 22,000ത്തിലധികം ആളുകളാണ് ഒരേ മനസ്സോടെ അണിനിരന്നത്.
അൽ ഖോബാർ മുനിസിപ്പാലിറ്റിയുടെയും കായിക മന്ത്രാലയത്തിന്റെയുമടക്കം പിന്തുണയോടെയാണ് വാക്കത്തൺ സംഘടിപ്പിച്ചത്. അൽ ഖോബാർ ന്യൂ കോർണിഷിൽ നടന്ന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. അൽ ഖോബാർ മുനിസിപ്പാലിറ്റി മേധാവി മെഷൽ അൽ ഹർബി, കിഴക്കൻ പ്രവിശ്യ കായിക വകുപ്പ് ഡയറക്ടർ താരീഖ് അൽ ഖഹ്തനി എന്നിവരുടെ പൂർണ സഹകരണത്തോടെയാണ് മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള വാക്കത്തൺ സംഘടിപ്പിച്ചത്. അറബിക് നൃത്തം, സംഗീത വിരുന്ന്, ഡൊണട്ട് ഡാൻസ്, വയലിൻ പെർഫോമൻസ് എന്നിവ കാണികൾക്ക് ആവേശം പകർന്നു. അറബിക് നൃത്ത-സംഗീത വിരുന്നും, ഡൊണട്ട് ഡാൻസും, വയലിൻ പ്രകടനവും പങ്കെടുക്കാനെത്തിയവർക്ക് ആവേശം പകർന്നു. സൗദിയുടെ കരകൗശല പാരമ്പര്യത്തിന്റെ പ്രതീകമായ 'ഖദ്ര' എന്ന മാസ്കറ്റ് വാക്കത്തണിലെ പ്രധാന ആകർഷണമായിരുന്നു.
മാസ്റ്റർ കാർഡ്, നാഡ, റേഡിയോ മിർച്ചി, അൽ യൗമും ഉൾപ്പെടെ നിരവധി പ്രമുഖ ബ്രാൻഡുകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി. സൗദിയുടെ വിഷൻ 2030നോടുള്ള ലുലുവിന്റെ പ്രതിബദ്ധതയാണ് ഈ വാക്കത്തണിലൂടെ പ്രതിഫലിക്കുന്നത് എന്ന് സംഘാടകർ വ്യക്തമാക്കി. പങ്കെടുത്തവർക്കെല്ലാം ടി-ഷർട്ട്, ക്യാപ്, കുടിവെള്ളം എന്നിവയടങ്ങിയ കിറ്റുകൾ ലുലു വിതരണം ചെയ്തു. യാത്രയിലുടനീളം ലുലു ജീവനക്കാരുടെ പ്രത്യേക സേവനവും ഉറപ്പാക്കിയിരുന്നു. മൂന്ന് കിലോമീറ്റർ ദൂരം വിജയകരമായി പൂർത്തിയാക്കിയവർക്ക് ആകർഷകമായ ഗുഡി ബാഗുകളും സമ്മാനിച്ചു. ഈ ലുലു വാക്കത്തൺ, കിഴക്കൻ പ്രവിശ്യ ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ കായിക സംഗമങ്ങളിലൊന്നായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.