ജിദ്ദ ഇന്ത്യൻസ് ഫ്രണ്ട്സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യന്മാരായ മഹജർ ഹീറോസ് ടീം ട്രോഫിയുമായി
ജിദ്ദ: ജിദ്ദ ഇന്ത്യൻസ് ഫ്രണ്ട്സ് ലീഗ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ മഹജർ ഹീറോസ് ചാമ്പ്യന്മാരായി. ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ റോറിങ് ലയൻസ് ആയിരുന്നു എതിരാളികൾ. നിശ്ചിത 12 ഓവറിൽ ആദ്യം ബാറ്റ് ചെയ്ത മഹജർ ഹീറോസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന കൂറ്റൻ സ്കോർ നേടി. 23 ബോളിൽനിന്ന് 67 റൺസ് നേടിയ ജുനൈസ് കളിയിലെ താരമായി. നൈസൽ 35 റൺസും ഫൈസൽ 31 റൺസും നേടി. മികച്ച ടോട്ടൽ മറികടക്കാൻ മറുപടി ബാറ്റിംഗിന് ഇറങ്ങിയ റോറിങ് ലയൻസിന് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.
ആറ് ടീമുകൾ പങ്കെടുത്ത നാലു മാസം നീണ്ടുനിന്ന വാശിയേറിയ ഒന്നും രണ്ടും പാദ മത്സരങ്ങൾക്കൊടുവിലാണ് ഫൈനൽ മത്സരം നടന്നത്. ആഷിക് ഖാൻ മഹജറിനെയും ഷമീർ ഷാജഹാൻ റോറിങ് ലയൻസിനെയും നയിച്ചു. ക്വാളിഫൈ മത്സരങ്ങളിലേക്ക് കേരള എൻജിനീയേഴ്സ് ഫോറവും ഷാർക്സ് ക്രിക്കറ്റ് സ്കോഡും യോഗ്യരായെങ്കിലും ഫൈനൽ ബർത്ത് ഉറപ്പിക്കാൻ കഴിഞ്ഞില്ല.
ടൂർണമെന്റിലെ മികച്ച താരമായി ഗൂഗ്ലി ഗ്യാങ്ങിലെ സന്ദീപിനെയും മികച്ച ബാറ്ററായി മഹജർ ഹീറോസിലെ സൂരജിനെയും മികച്ച ബോളറായി കേരള എൻജിനീയർസ് ഫോറത്തിന്റെ സജ്ജാദിനെയും തിരഞ്ഞെടുത്തു. വിജയികൾക്ക് മാധ്യമപ്രവർത്തകൻ ജലീൽ കണ്ണമംഗലം ട്രോഫികൾ വിതരണം ചെയ്തു. റണ്ണറപ്പ് ടീമിന് ജിദ്ദ ഇന്ത്യൻസ് ഫ്രണ്ട്സ് ലീഗ് കൺവീനർ ഷാനവാസ് സ്നേഹക്കൂട് ട്രോഫികൾ സമ്മാനിച്ചു
മുഹമ്മദ് ഹസൻ, അൻവർ കല്ലമ്പലം, നിയാസ് താനൂർ, സഫുവാൻ തങ്ങൾ, എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. നൗഷാദ് നൗബോയുടെ ഹൃദ്യമായ കമന്ററി കാണികളിൽ ആവേശം ഉളവാക്കി. ഷഹീർ ലൈവ് സ്ട്രീമിംഗ് നിർവഹിച്ചു. പി എം സഫ് വാൻ, ഫായിസ് ആലുങ്കൽ, സിറാജ് കണ്ണൂർ, ആഷിർ കൊല്ലം, സജീവ് റഷീദ്, കെ.ടി റഹീം, ഷാജഹാൻ കൊടിമരം, ഹർഷദ് കൊമ്പൻസ്, സാജിദ് ശാലു, നിഷാദ് റാക്ക്, മുസ്തഫ അമാസി തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. നൗഷാദ് നൗബോയ്, ലുലു സൈനി എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രാൻഡ് ഫിനാലെ അണിയിച്ചൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.