റ​മ​ദാ​ൻ; മ​ദീ​ന​യി​ൽ ഷ​ട്ടി​ൽ ബ​സ് സ​ർ​വീ​സ്

മ​ദീ​ന: റ​മ​ദാ​ൻ മാ​സ​ത്തി​ൽ മ​സ്ജി​ദു​ന്ന​ബ​വി​യി​ലേ​ക്കും ഖു​ബാ​അ് പ​ള്ളി​യി​ലേ​ക്കും എ​ത്തു​ന്ന വി​ശ്വാ​സി​ക​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ ഷ​ട്ടി​ൽ ബ​സ് സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ചു. മ​ദീ​ന മേ​ഖ​ല വി​ക​സ​ന അ​തോ​റി​റ്റി​യാ​ണ് ‘മ​ദീ​ന ബ​സ് പ്രോ​ജ​ക്ടി​ന്’ കീ​ഴി​ൽ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് പ​ള്ളി​യി​ലേ​ക്കും തി​രി​ച്ചും ത​ട​സ്സ​മി​ല്ലാ​ത്ത ഗ​താ​ഗ​ത സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ്ര​ധാ​ന സ്​​റ്റേ​ഷ​നു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​ർ​വി​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്:

മ​സ്ജി​ദു​ന്ന​ബ​വി​യി​ലേ​ക്ക് മു​ഖ​ത്വ​ത് മ​ലി​ക് ഫ​ഹ​ദ്, റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ, ശ​ദാ​ത്, ഖാ​ലി​ദി​യ, സ​യ്യി​ദ് അ​ൽ​ശു​ഹ​ദാ, അ​ൽ-​സ​ലാം കോ​ള​ജ്, സ്പോ​ർ​ട്സ് സ്​​റ്റേ​ഡി​യം, പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് സ​ർ​വി​സു​ണ്ടാ​കും. അ​ൽ-​ആ​ലി​യ പ്ര​ദേ​ശ​ത്ത് നി​ന്ന് ഖു​ബാ​അ് പ​ള്ളി​യി​ലേ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക റൂ​ട്ട് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ണ്യ​മാ​സ​ത്തി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​ക​ർ​ക്ക് സു​ര​ക്ഷി​ത​വും സു​ഖ​ക​ര​വു​മാ​യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​മാ​ണ് അ​തോ​റി​റ്റി മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് ചു​റ്റു​മു​ള്ള വാ​ഹ​ന​ത്തി​ര​ക്ക് കു​റ​ക്കാ​ൻ ഈ ​സം​വി​ധാ​നം വ​ലി​യ തോ​തി​ൽ സ​ഹാ​യി​ക്കും. എ​ല്ലാ വ​ർ​ഷ​വും റ​മ​ദാ​നി​ൽ സ​ജ്ജ​മാ​ക്കാ​റു​ള്ള ഈ ​സേ​വ​നം, മാ​സ​ത്തി​ന്റെ അ​വ​സാ​ന 10 ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്കാ​റു​ണ്ട്. മ​ദീ​ന നി​വാ​സി​ക​ൾ​ക്കും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കും ഈ ​ഷ​ട്ടി​ൽ സ​ർ​വി​സ് വ​ലി​യ ആ​ശ്വാ​സ​മാ​കും. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​ലൂ​ടെ പാ​ർ​ക്കി​ങ്​ പ്ര​ശ്ന​ങ്ങ​ളും ട്രാ​ഫി​ക് കു​രു​ക്കും ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​തോ​റി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Ramadan; Shuttle bus service in Medina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.