Posted On
date_range Updated On
date_range രാജ്യത്ത് ചാട്ടവാറടി ശിക്ഷ ഒഴിവാക്കാനൊരുങ്ങി സൗദി സുപ്രീം കോടതി
ജിദ്ദ: കുറ്റവാളികൾക്ക് വിധിക്കുന്ന ചാട്ടവാറടി എന്ന ശിക്ഷാരീതി ഒഴിവാക്കണമെന്ന ഉന് നത അധികാരികളിൽ നിന്നുള്ള നിർദേശം നടപ്പാക്കാൻ സൗദി അറേബ്യയിലെ സുപ്രീം കോടതി ഒരുങ് ങുന്നു. ജയിൽ ശിക്ഷയോ പിഴയോ ഏതെങ്കിലും ഒന്നോ അതല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അല്ലെങ്കിൽ ബദൽ പിഴകളോ ആയി ശിക്ഷ പരിമിതപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് കോടതികൾക്കുള്ള സുപ്രീം കോടതി ജനറൽ കമീഷെൻറ ഭൂരിപക്ഷ അഭിപ്രായത്തോടെയുള്ള നിർദേശം.
കഴിഞ്ഞ വർഷാവസാനം സൗദി ശൂറാ കൗൺസിൽ അംഗം ഫൈസൽ അൽഫാദിൽ ചാട്ടവാറടി ശിക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശിക്ഷയുടെ അടിസ്ഥാനം പരിഷ്കരണമായിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിെൻറ നിലപാട്. ചട്ടങ്ങൾ പരിഷ്കരിക്കണമെന്നും റെഗുലേറ്ററി നടപടിക്രമങ്ങൾക്കനുസൃതമായി അവ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിയമനിർമാണ ചട്ടങ്ങൾ നടപ്പാക്കുന്നതിന് അധികാരികളുമായി സഹകരിച്ച് തീരുമാനങ്ങളെടുക്കാൻ അൽഫാദിൽ മനുഷ്യാവകാശ കമീഷനോട് ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.