സൗ​ദി​യി​ൽ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ജൂ​ണി​ൽ 1.8 ശ​ത​മാ​ന​മാ​യി; മൊ​ത്ത​വി​ല സൂ​ചി​ക​യി​ൽ 4.8 ശ​ത​മാ​നം വ​ർ​ധ​ന

റിയാദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക (പ​ണ​പ്പെ​രു​പ്പ നി​ര​ക്ക്) 2026 ജൂ​ണി​ൽ മു​ൻ​വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 1.8 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ് (GASTAT) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​ധാ​ന​മാ​യും പാ​ർ​പ്പി​ടം, ജ​ലം, വൈ​ദ്യു​തി, ഗ്യാ​സ്, മ​റ്റ് ഇ​ന്ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ലു​ണ്ടാ​യ 3.5 ശ​ത​മാ​ന​ത്തി​ന്റെ വി​ല​ക്ക​യ​റ്റ​മാ​ണ് ഇ​തി​ന് കാ​ര​ണം. ഇ​തി​ൽ യ​ഥാ​ർ​ത്ഥ പാ​ർ​പ്പി​ട വാ​ട​ക​യി​ൽ മാ​ത്രം 4.4 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​വു​ണ്ടാ​യി. കൂ​ടാ​തെ വ്യ​ക്തി​ഗ​ത പ​രി​ച​ര​ണ സേ​വ​ന മേ​ഖ​ല​യി​ൽ 3.8 ശ​ത​മാ​ന​വും (ആ​ഭ​ര​ണ​ങ്ങ​ൾ, വാ​ച്ചു​ക​ൾ എ​ന്നി​വ​യ്ക്ക് 14.7 ശ​ത​മാ​നം കൂ​ടി​യ​തു​മൂ​ലം), ഗ​താ​ഗ​ത​ച്ചെ​ല​വി​ൽ 1.7 ശ​ത​മാ​ന​വും, ഭ​ക്ഷ​ണ-​പാ​നീ​യ​ങ്ങ​ൾ​ക്ക് 1.4 ശ​ത​മാ​ന​വും, വി​നോ​ദ-​കാ​യി​ക മേ​ഖ​ല​ക​ളി​ൽ 2.5 ശ​ത​മാ​ന​വും വാ​ർ​ഷി​ക വി​ല​ക്ക​യ​റ്റം രേ​ഖ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം ഫ​ർ​ണി​ച്ച​ർ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യി​ൽ 0.6 ശ​ത​മാ​ന​വും വ​സ്ത്ര​ങ്ങ​ൾ, ചെ​രി​പ്പു​ക​ൾ എ​ന്നി​വ​യി​ൽ 0.4 ശ​ത​മാ​ന​വും ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മെ​യ് മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് ജൂ​ണി​ൽ പ​ണ​പ്പെ​രു​പ്പ​ത്തി​ൽ 0.2 ശ​ത​മാ​ന​ത്തി​ന്റെ നേ​രി​യ പ്ര​തി​മാ​സ വ​ർ​ധ​ന​വു​മു​ണ്ട്.

മ​റ്റൊ​രു പ്ര​ധാ​ന സാ​മ്പ​ത്തി​ക സൂ​ചി​ക​യാ​യ രാ​ജ്യ​ത്തെ മൊ​ത്ത​വി​ല സൂ​ചി​ക​യി​ൽ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ജൂ​ണി​ൽ 4.8 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്.

കെ​മി​ക്ക​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ലു​ണ്ടാ​യ 62 ശ​ത​മാ​ന​ത്തി​ന്റെ കു​തി​പ്പും ശു​ദ്ധീ​ക​രി​ച്ച പെ​ട്രോ​ളി​യം ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും കാ​ര​ണം ലോ​ഹേ​ത​ര ഇ​ത​ര ച​ര​ക്കു​ക​ളു​ടെ വി​ല 9.3 ശ​ത​മാ​നം ഉ​യ​ർ​ന്ന​താ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം. കൂ​ടാ​തെ ലോ​ഹ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, യ​ന്ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല​യി​ൽ 1.6 ശ​ത​മാ​ന​വും, കൃ​ഷി-​മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ 4 ശ​ത​മാ​ന​വും, ഭ​ക്ഷ്യോ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 0.2 ശ​ത​മാ​ന​വും വാ​ർ​ഷി​ക വ​ർ​ധ​ന​വു​ണ്ടാ​യി. എ​ന്നാ​ൽ അ​യി​രു​ക​ളു​ടെ​യും ധാ​തു​ക്ക​ളു​ടെ​യും വി​ല​യി​ൽ 0.5 ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​മാ​സ അ​ടി​സ്ഥാ​ന​ത്തി​ൽ മൊ​ത്ത​വി​ല സൂ​ചി​ക മു​ൻ​മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 0.2 ശ​ത​മാ​നം ഉ​യ​ർ​ന്ന​പ്പോ​ൾ, കൃ​ഷി-​മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ 1.4 ശ​ത​മാ​ന​വും ലോ​ഹേ​ത​ര ഇ​ത​ര ച​ര​ക്കു​ക​ളി​ൽ 0.2 ശ​ത​മാ​ന​വും വ​ർ​ധ​ന​വു​ണ്ടാ​യെ​ങ്കി​ലും ലോ​ഹ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും യ​ന്ത്ര​ങ്ങ​ളു​ടെ​യും വി​ല​യി​ൽ 0.2 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. അ​യി​രു​ക​ളു​ടെ​യും ധാ​തു​ക്ക​ളു​ടെ​യും വി​ല​യി​ൽ ഈ ​കാ​ല​യ​ള​വി​ൽ മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ല്ല.

Tags:    
News Summary - Saudi inflation hits 1.8 percent in June; CPI rises 4.8 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.