പി.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച നോർക്ക രജിസ്ട്രേഷൻ കാമ്പയിൻ
റിയാദ്: റിയാദിലെ പ്രവാസികൾക്കായി പീപ്പിൾസ് കൾച്ചറൽ ഫോറം (പി.സി.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർക്ക രജിസ്ട്രേഷൻ കാമ്പയിൻ സംഘടിപ്പിച്ചു.
സുലൈമാനിയയിലെ മലസ് ഫാമിലി റസ്റ്റോറൻറിൽ വെച്ച് നടന്ന വിപുലമായ ഈ പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് നിഹാസ് പാനൂർ അധ്യക്ഷത വഹിച്ചു.
നിസാർ കൊച്ചാലമൂട് ഉദ്ഘാടനം നിർവഹിച്ചു. പ്രവാസികൾ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നിനെക്കുറിച്ചുള്ള ശക്തമായ ചർച്ചകളും യോഗത്തിൽ ഉയര്‍ന്നുവന്നു. പ്രവാസി വെൽഫെയർ സ്കീമിെൻറ പെൻഷൻ വിതരണം മൂന്നുമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്നതിൽ യോഗം അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി. അർഹരായ പ്രവാസികൾക്ക് ലഭിക്കാനുള്ള കുടിശ്ശിക പെൻഷൻ എത്രയും വേഗം വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏറെ പ്രയോജനപ്രദമായ നോർക്ക രജിസ്ട്രേഷൻ കാമ്പയിന് പി.സി.എഫ് ഉപദേശക സമിതി അംഗം അബ്ദുൽ അസീസ് തേവലക്കരയും ജി.കെ.പി.എ ഭാരവാഹി ശരീഫും നേരിട്ട് നേതൃത്വം നൽകി.
കാമ്പയിെൻറ നടത്തിപ്പിനായി പി.സി.എഫ് നേതാക്കളായ സലാം മലസ്, നജുമുദ്ധീൻ പൊന്മുണ്ടം, ഹാരിസ് മണ്ണഞ്ചേരി, സുധീർ കേരളപുരം എന്നിവർ അണിയറയിൽ സജീവമായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.