പ്ര​വാ​സി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ കെ.​പി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ (മ​ഹാ ഗ​ഫൂ​ർ) മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്​ നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ന്നു

ത​ല​ശ്ശേ​രി​യെ പ്ര​ത്യേ​ക ജി​ല്ല​യാ​ക്ക​ണം; പ്ര​വാ​സി വ്യ​വ​സാ​യി​ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം/​റി​യാ​ദ്: ത​ല​ശ്ശേ​രി​യെ പ്ര​ത്യേ​ക ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഹെ​റി​റ്റേ​ജ് സി​റ്റി​യാ​യി ഉ​യ​ർ​ത്തി സ​മ​ഗ്ര വി​ക​സ​ന പാ​ക്കേ​ജ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി വ്യ​വ​സാ​യി​യും സൗ​ദി​യി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​പി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ (മ​ഹാ ഗ​ഫൂ​ർ) മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ നേ​രി​ൽ​ക​ണ്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വെ​ച്ചു​ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​മ​ർ​പ്പി​ച്ച നി​വേ​ദ​നം സ്വാ​ഗ​തം ചെ​യ്ത മു​ഖ്യ​മ​ന്ത്രി, വി​ഷ​യം ഏ​റെ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും ഇ​തി​നാ​യി ഒ​രു പ്ര​ത്യേ​ക ക​മീ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി. ത​ല​ശ്ശേ​രി​യു​ടെ സ​മ​ഗ്ര പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ടു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ളാ​ണ് നി​വേ​ദ​ന​ത്തി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്.

ത​ല​ശ്ശേ​രി​യെ പ്ര​ത്യേ​ക ജി​ല്ല​യാ​ക്കു​ക, ഹെ​റി​റ്റേ​ജ് സി​റ്റി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, നി​ല​വി​ലു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യെ കോ​ർ​പ്പ​റേ​ഷ​നാ​ക്കി ഉ​യ​ർ​ത്തു​ക, ജ​ന​റ​ൽ ആ​ശു​പ​ത്രി​യെ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ക്കി മാ​റ്റു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ. ഇ​തി​നു​പു​റ​മെ, ഫി​ഷ​റീ​സ് ജെ​ട്ടി​യും ഫി​ഷ് മാ​ർ​ക്ക​റ്റും ന​വീ​ക​രി​ക്കു​ക, ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള കേ​ന്ദ്ര​ങ്ങ​ൾ സം​ര​ക്ഷി​ച്ച് ടൂ​റി​സം വി​ക​സ​നം ന​ട​പ്പാ​ക്കു​ക, ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളും ഈ ​നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​ക്ക് പു​റ​മെ സ​ർ​ക്കാ​രി​ലെ മ​റ്റ് പ്ര​മു​ഖ മ​ന്ത്രി​മാ​ർ​ക്കും രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ​ക്കും ഈ ​നി​വേ​ദ​ന​ത്തി​െൻറ പ​ക​ർ​പ്പു​ക​ൾ കൈ​മാ​റി. വ്യ​വ​സാ​യ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, റ​വ​ന്യൂ മ​ന്ത്രി കെ. ​അ​നി​ൽ കു​മാ​ർ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ഡ്വ. ശം​സു​ദ്ദീ​ൻ, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ, ഫി​ഷ​റീ​സ് മ​ന്ത്രി എ.​ഇ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, കെ.​പി.​സി.​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്​​റ്റ്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് നി​വേ​ദ​ന​ത്തി​െൻറ കോ​പ്പി​ക​ൾ ന​ൽ​കി​യ​ത്. സി.​കെ.​പി. റ​യീ​സ്, കാ​ദ​ർ മ​മ്മൂ, ബ​ഷീ​ർ പാ​നൂ​ർ എ​ന്നി​വ​രും നി​വേ​ദ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Thalassery should be made a separate district; Expatriate industry submits petition to Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.