ജീ​സാ​ൻ ബീ​ച്ചു​ക​ളി​ൽ ടൂ​റി​സ്​​റ്റു​ക​ൾ​ക്ക്​ വേ​ണ്ടി​യൊ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ

വ​ർ​ഷം മു​ഴു​വ​ൻ നീ​ളു​ന്ന ടൂ​റി​സം കേ​ന്ദ്ര​മാ​കു​ന്നു

ജീ​സാ​ൻ: മി​ക​ച്ച സ​മു​ദ്ര കാ​ലാ​വ​സ്ഥ​യും അ​ത്യാ​ധു​നി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ജീ​സാ​ൻ മേ​ഖ​ല​യി​ലെ ബീ​ച്ചു​ക​ളി​ലേ​ക്ക് വേ​ന​ൽ​ക്കാ​ല​ത്ത് സ​ന്ദ​ർ​ശ​ക​രു​ടെ വ​ലി​യ ഒ​ഴു​ക്ക്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഒ​രേ​പോ​ലെ അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഈ ​തീ​ര​പ്ര​ദേ​ശം ഇ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ചെ​ങ്ക​ട​ലി​ന്റെ മ​നോ​ഹ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ജി​സാ​നി​ലെ​യും പ​രി​സ​ര തീ​ര​ദേ​ശ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും വാ​ട്ട​ർ​ഫ്ര​ണ്ടു​ക​ൾ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രെ​ക്കൊ​ണ്ട് സ​ജീ​വ​മാ​ണ്. ന​ട​പ്പാ​ത​ക​ളി​ൽ സ​വാ​രി ന​ട​ത്തു​ന്ന​വ​രും, വൈ​വി​ധ്യ​മാ​ർ​ന്ന ബീ​ച്ച് ഗെ​യി​മു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രും, സൂ​ര്യാ​സ്ത​മ​യം ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​രു​മാ​യി വ​ലി​യ ജ​ന​ത്തി​ര​ക്കാ​ണ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തീ​ര​ദേ​ശ മേ​ഖ​ല​യു​ടെ വി​ക​സ​നം മു​ൻ​നി​ർ​ത്തി പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കി​യ നി​ര​വ​ധി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള ഈ ​വ​ർ​ധ​ന​വി​ന് പ്ര​ധാ​ന കാ​ര​ണം. ആ​ധു​നി​ക രീ​തി​യി​ലു​ള്ള വി​സ്തൃ​ത​മാ​യ ന​ട​പ്പാ​ത​ക​ൾ, കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​നോ​ദ മേ​ഖ​ല​ക​ൾ, മി​ക​ച്ച ലൈ​റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, മ​റ്റ് പൊ​തു​സേ​വ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തി​രു​ക​ളി​ല്ലാ​ത്ത ചെ​ങ്ക​ട​ൽ തീ​ര​വും, ചു​റ്റു​മു​ള്ള പ്ര​കൃ​തി​ഭം​ഗി​യും, അ​തി​ന​ടു​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന അ​പൂ​ർ​വ്വ സു​ന്ദ​ര​മാ​യ ദ്വീ​പു​ക​ളു​മെ​ല്ലാം ജാ​സാ​നെ രാ​ജ്യ​ത്തെ ത​ന്നെ മി​ക​ച്ച പ്ര​കൃ​തി​ദ​ത്ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ക്കി മാ​റ്റു​ന്നു.

കേ​വ​ലം ഒ​രു വേ​ന​ൽ​ക്കാ​ല സ​ങ്കേ​തം എ​ന്ന​തി​ലു​പ​രി, വ​ർ​ഷ​ത്തി​ൽ എ​ല്ലാ സ​മ​യ​ത്തും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി ജാ​സാ​നെ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ളും ഔ​ദ്യോ​ഗി​ക വ​കു​പ്പു​ക​ളും.

Tags:    
News Summary - Becoming a year-round tourism hub

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.