മ​ക്ക​യി​ലെ ‘ഇ​ഖ്‌​റ​അ്’ പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള അ​പൂ​ർ​വ ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്തു​പ്ര​തി

മക്കയിൽ വിസ്മയമായി 'ഇഖ്‌റഅ്' പ്രദർശനം; ആയിരം വർഷം പഴക്കമുള്ള ഖുർആൻ കൈയെഴുത്തുപ്രതി ശ്രദ്ധാകേന്ദ്രമായി

മ​ക്ക: മ​ക്ക​യി​ലെ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് എ​ൻ​ഡോ​വ്മെൻറി​ൽ ന​ട​ക്കു​ന്ന ‘ഇ​ഖ്‌​റ​അ്’ ഖു​ർ​ആ​ൻ പ്ര​ദ​ർ​ശ​ന​ത്തി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി ഖു​ർ​ആ​െൻറ അ​പൂ​ർ​വ കൈ​യെ​ഴു​ത്തു​പ്ര​തി മാ​റു​ന്നു.

മ​സ്ജി​ദു​ൽ ഹ​റ​മി​ലെ​യും മ​സ്ജി​ദു​ന്ന​ബ​വി​യി​ലെ​യും പ്രെ​സി​ഡ​ൻ​സി ഓ​ഫ് റി​ലീ​ജി​യ​സ് അ​ഫ​യേ​ഴ്സ് ആ​ണ് ഈ ​പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഖു​ർ​ആ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​ഴ​ത്തി​ലു​ള്ള അ​റി​വ് പ​ക​ർ​ന്നു​ന​ൽ​കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഒ​ന്നാ​ണ് നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഈ ​അ​പൂ​ർ​വ കൈ​യെ​ഴു​ത്തു​പ്ര​തി. യു​ഗ​ങ്ങ​ളി​ലു​ട​നീ​ളം മു​സ്‌​ലിം ലോ​കം ഖു​ർ​ആ​നോ​ട് കാ​ണി​ച്ച ക​രു​ത​ലും ആ​ദ​ര​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ഈ ​അ​മൂ​ല്യ ശേ​ഖ​രം.

ആ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ജീ​വി​ച്ചി​രു​ന്ന, ‘ഇ​ബ്‌​നു അ​ൽ ബ​വ്വാ​ബ്’ എ​ന്ന പേ​രി​ൽ പ്ര​ശ​സ്ത​നാ​യ കാ​ലി​ഗ്രാ​ഫ​ർ അ​ലി ബി​ൻ ഹി​ലാ​ൽ സ്വ​ന്തം കൈ​പ്പ​ട​യി​ൽ ത​യ്യാ​റാ​ക്കി​യ പ​ക​ർ​പ്പാ​ണി​ത്. അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​യു​ടെ​യും ഇ​സ്‌​ലാ​മി​ക അ​ല​ങ്കാ​ര ക​ല​ക​ളു​ടെ​യും ഉ​ത്കൃ​ഷ്​​ട​മാ​യ ചാ​രു​ത​യും സ​വി​ശേ​ഷ​ത​ക​ളും ഈ ​ഗ്ര​ന്ഥ​ത്തി​ന്റെ ഓ​രോ താ​ളു​ക​ളി​ലും പ്ര​ക​ട​മാ​ണ്.

സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​തി​െൻറ ച​രി​ത്ര​പ​ര​വും ക​ലാ​പ​ര​വു​മാ​യ മൂ​ല്യം അ​ടു​ത്ത​റി​യാ​നും, നൂ​റ്റാ​ണ്ടു​ക​ളി​ലൂ​ടെ അ​റ​ബി കാ​ലി​ഗ്ര​ഫി​ക്കും ഇ​സ്‌​ലാ​മി​ക ക​ല​ക​ൾ​ക്കും ഉ​ണ്ടാ​യ പ​രി​ണാ​മ​വും വ​ള​ർ​ച്ച​യും മ​ന​സ്സി​ലാ​ക്കാ​നും ഈ ​പ്ര​ദ​ർ​ശ​നം മി​ക​ച്ച അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

Tags:    
News Summary - Amazing 'Iqra' exhibition in Mecca: A thousand-year-old Quran manuscript becomes the center of attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.