ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​കേ​ന്ദ്രം പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ന്നു; ആ​ഗ​സ്​​റ്റ്​ ര​ണ്ട് മു​ത​ൽ പു​തി​യ കേ​ന്ദ്ര​ത്തി​ൽ

ജി​ദ്ദ: ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​സ്‌​പോ​ർ​ട്ട്, അ​റ്റ​സ്​​റ്റേ​ഷ​ൻ സേ​വ​ന​കേ​ന്ദ്രം (പി.​എ.​സി) പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ന്നു. നി​ല​വി​ൽ ബാ​ഗ്ദാ​ദി​യ അ​ൽ ഗ​ർ​ബി​യ്യ ഡി​സ്ട്രി​ക്റ്റി​ലെ ഹാ​ഇ​ൽ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി.​എ​ഫ്.​എ​സ് ഗ്ലോ​ബ​ൽ പാ​സ്‌​പോ​ർ​ട്ട്, അ​റ്റ​സ്​​റ്റേ​ഷ​ൻ സേ​വ​ന​കേ​ന്ദ്ര​മാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന​ത്. വ​രു​ന്ന ആ​ഗ​സ്​​റ്റ്​ ര​ണ്ട് മു​ത​ൽ അ​ൽ മു​ഹ​മ്മ​ദി​യ്യ ഡി​സ്ട്രി​ക്റ്റി​ലെ സു​വൈ​ദ് ബി​ൻ സാ​ക്കി​ർ സ്ട്രീ​റ്റി​ലു​ള്ള ‘ത​ഷീ​ൽ കൊ​മേ​ഴ്‌​സ്യ​ൽ പ്ലാ​സ’​യു​ടെ ഗ്രൗ​ണ്ട് ഫ്ലോ​റി​ലാ​യി​രി​ക്കും പു​തി​യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​റി​യി​ച്ചു.

ആ​ഗ​സ്​​റ്റ്​ ര​ണ്ട് മു​ത​ലു​ള്ള എ​ല്ലാ കോ​ൺ​സു​ല​ർ അ​പ്പോ​യി​ൻ​റ്​​മെൻറു​ക​ളും പു​തി​യ കേ​ന്ദ്ര​ത്തി​ലാ​യി​രി​ക്കും ല​ഭ്യ​മാ​കു​ക. സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ടു​ത്തി​ട്ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ ഈ ​തീ​യ​തി മു​ത​ൽ പു​തി​യ കേ​ന്ദ്ര​ത്തെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​തെ​ന്നും കോ​ൺ​സു​ലേ​റ്റ് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Jeddah Indian Consulate Passport Service Center shifts to new location; will be operational from August 2nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.