സൗ​ദി​യി​ൽ 12 ജോ​ലി​ക​ളി​ൽ കൂ​ടി സ്വ​ദേ​ശി​വ​ത്​​ക​ര​ണം

ജി​​ദ്ദ: സൗ​​ദി​​യി​​ൽ 12 തൊ​​ഴി​​ൽ​​മേ​​ഖ​​ല​​ക​​ളി​​ൽ കൂ​​ടി ഇൗ​​വ​​ർ​​ഷം സെ​​പ്​​​റ്റം​​ബ​​ർ മു​​ത​​ൽ സ്വ​​ദേ​​ശി​​വ​​ത്​​​ക​​ര​​ണം ന​​ട​​പ്പാ​​ക്കും. വാ​​ച്ച്, ക​​ണ്ണ​​ട, മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, ഇ​​ല​​ക്​​​ട്രി​​ക്ക​​ൽ വൈ​​ദ്യു​​തി ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, വാ​​ഹ​​ന സ്​​​പെ​​യ​​ർ​​പാ​​ർ​​ട്​​​സ്, കെ​​ട്ടി​​ട നി​​ർ​​മാ​​ണ വ​​സ്​​​തു​​ക്ക​​ൾ, കാ​​ർ​​പ​​റ്റ്, കാ​​ർ, മോ​േ​​ട്ടാ​​ർ സൈ​​ക്കി​​ൾ, ഫ​​ർ​​ണി​​ച്ച​​ർ, ഒാ​​ഫീ​​സ്​ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, റെ​​ഡി​​മെ​​യ്​​​ഡ്​ വ​​സ്​​​ത്ര​​ങ്ങ​​ൾ, കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള വ​​സ്​​​ത്ര​​ങ്ങ​​ൾ, പു​​രു​​ഷ​​ന്മാ​​ർ​​ക്ക്​ മാ​​ത്ര​​മാ​​യ വ​​സ്​​​തു​​ക്ക​​ൾ, മി​​ഠാ​​യി എ​​ന്നി​​വ വി​​ൽ​​ക്കു​​ന്ന ക​​ട​​ക​​ളി​​ലെ ജോ​​ലി​​ക​​ളാ​​ണ്​ സ്വ​​ദേ​​ശി​​ക​​ൾ​​ക്ക്​ മാ​​ത്ര​​മാ​​ക്കി വി​​ജ്​​​ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. 

ഇ​​തി​​ൽ വ​​ൻ തോ​​തി​​ൽ മ​​ല​​യാ​​ളി​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​മു​​ള്ള​​താ​​ണ്​ മി​​ഠാ​​യി, വാ​​ച്ച്, റെ​​ഡി​​മെ​​യ്​​​ഡ്​ വ​​സ്​​​ത്ര രം​​ഗ​​ങ്ങ​​ൾ.​ തൊ​​ഴി​​ല്‍ മ​​ന്ത്രി ഡോ. ​​അ​​ലി അ​​ല്‍ഗ​​ഫീ​​സ് അം​​ഗീ​​കാ​​രം ന​​ല്‍കി​​യ നി​​യ​​മ​​ത്തെ​​ക്കു​​റി​​ച്ച് മ​​ന്ത്രാ​​ല​​യം വ​​ക്താ​​വ് ഖാ​​ലി​​ദ് അ​​ബ​​ല്‍ഖൈ​​ലാ​​ണ് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. സെ​​പ്​​​റ്റം​​ബ​​ർ 11 മു​​ത​​ലാ​​ണ്​ (മു​​ഹ​​റം ഒ​​ന്ന്) ഇൗ ​​ജോ​​ലി​​ക​​ളി​​ലെ സ്വ​​ദേ​​ശി​​വ​​ത്​​​ക​​ര​​ണം ന​​ട​​പ്പാ​​ക്കി തു​​ട​​ങ്ങു​​ക. വാ​​ഹ​​ന വി​​ല്‍പ​​ന‍, -​െറ​​ഡി​​മെ​​യ്ഡ്‍, വീ​​ട്ടു​​പ​​ക​​ര​​ണം‍, പാ​​ത്രം ക​​ട​​ക​​ളി​​ലാ​​ണ്​  ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ന​​ട​​പ്പാ​​ക്കു​​ക. 

ഇ​​ല​​ക്ട്രോ​​ണി​​ക് ഉ​​പ​​ക​​ര​​ണം‍, വാ​​ച്ച് ‍, ക​​ണ്ണ​​ട ക​​ട​​ക​​ളി​​ലെ സ്വ​​ദേ​​ശി​​വ​​ത്ക​​ണം ന​​വം​​ബ​​ര്‍ ഒ​​മ്പ​​തി​​ന്​ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും. മൂ​​ന്നാം​​ഘ​​ട്ട​​ത്തി​​ല്‍ 2019 ജ​​നു​​വ​​രി ഏ​​ഴ് മു​​ത​​ല്‍ മെ​​ഡി​​ക്ക​​ല്‍ ഉ​​പ​​ക​​ര​​ണം‍, കെ​​ട്ടി​​ട​​നി​​ര്‍മാ​​ണ വ​​സ്തു​​ക്ക​​ൾ‍, സ്പെ​​യ​​ര്‍പാ​​ര്‍ട്സ്‍, കാ​​ര്‍പ​​റ്റ്‍, മി​​ഠാ​​യി​​ക​​ട​​ക​​ളി​​ലും ബാ​​ധ​​ക​​മാ​​ക്കും. ഷോ​​പ്പി​​ങ് മാ​​ളു​​ക​​ളി​​ലു​​ള്ള ക​​ട​​ക​​ള്‍ക്കും ഒ​​റ്റ​​പ്പെ​​ട്ട ക​​ട​​ക​​ള്‍ക്കും നി​​യ​​മം ബാ​​ധ​​ക​​മാ​​ണ്. അ​​തേ​​സ​​മ​​യം വ​​നി​​ത​​വ​​ത്ക​​ര​​ണ​​ത്തി​​​െൻറ ഭാ​​ഗ​​മാ​​യി സ്വ​​ദേ​​ശി വ​​നി​​ത​​ക​​ള്‍ക്ക് സം​​വ​​ര​​ണം ഏ​​ര്‍പ്പെ​​ടു​​ത്തി​​യ സ്വ​​ദേ​​ശി​​വ​​ത്ക​​ര​​ണം മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​രു​​മെ​​ന്നും തൊ​​ഴി​​ല്‍ മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.

അ​​താ​​ത്​ മേ​​ഖ​​ല ഗ​​വ​​ർ​​ണ​​റേ​​റ്റി​​ന്​ കീ​​ഴി​​ലെ സ്വ​​ദേ​​ശി​​വ​​ത്​​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ൾ നി​​ശ്ചി​​ത തി​​യ​​തി ക്ര​​മം അ​​നു​​സ​​രി​​ച്ച്​ തു​​ട​​ര​​ണ​​മെ​​ന്നും തീ​​രു​​മാ​​ന​​ത്തി​​ലു​​ണ്ട്. മൊ​​ബൈ​​ൽ വി​​ൽ​​പ​​ന, റി​​പ്പ​​യ​​റി​​ങ്, ജ്വ​​ല്ല​​റി​​ക​​ൾ, മാ​​ളു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ജോ​​ലി​​ക​​ൾ​​ക്ക്​ പി​​ന്നാ​​ലെ​​യാ​​ണ്​ കൂ​​ടു​​ത​​ൽ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക്​ സ്വ​​ദേ​​ശി​​വ​​ത്​​​ക​​ര​​ണം വ്യാ​​പി​​പ്പി​​ക്കു​​ന്ന​​ത്.

Tags:    
News Summary - Saudi Nationalisation to 12 Jobs -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.