ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​റി​ൽ ശി​ഹാ​ബ് സ​ല​ഫി സം​സാ​രി​ക്കു​ന്നു

ഇസ്‍ലാമിക ആദർശത്തിന്റെ അജയ്യതയാണ് ലണ്ടനിൽ കണ്ടത്: ഷിഹാബ് സലഫി

ജി​ദ്ദ: ഇ​സ്‍ലാ​മി​െൻറ ശ​ത്രു​ക്ക​ൾ എ​ഴു​തി​വി​ടു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ട് സു​ര​ക്ഷി​ത​മാ​യി ന​ട​ക്കു​ന്ന​വ​ർ​ക്ക് ഇ​ട​ക്ക് സം​ഭ​വി​ക്കു​ന്ന ചി​ല 'പെ​ട​ലു​ക​ളാ​ണ്' ക​ഴി​ഞ്ഞ ദി​വ​സം ല​ണ്ട​നി​ൽ സം​ഭ​വി​ച്ച​തെ​ന്നും, ഇ​സ്‍ലാ​മി​ക ആ​ദ​ർ​ശ​ത്തി​െൻറ അ​ജ​യ്യ​ത​യാ​ണ് ഇ​ത് വി​ളി​ച്ചോ​തു​ന്ന​തെ​ന്നും ഇ​സ്‍ലാ​ഹീ പ്ര​ഭാ​ഷ​ക​ൻ ഷി​ഹാ​ബ് സ​ല​ഫി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​റി​ൽ 'ല​ണ്ട​ൻ സ്പീ​ക്കേ​ഴ്സ് കോ​ർ​ണ​റും ഇ​സ്‍ലാ​മി​െൻറ അ​ജ​യ്യ​ത​യും' എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​പ​ഞ്ച സ്ര​ഷ്ടാ​വ് ത​ന്നെ അ​വ​ത​രി​പ്പി​ച്ച ആ​ദ​ർ​ശ​മാ​യ​തു​കൊ​ണ്ട് ഏ​ത് കാ​ല​ഘ​ട്ട​ത്തി​ലെ​യും ആ​ളു​ക​ളെ​യും ശാ​സ്ത്രീ​യ​ത​യെ​യും ത​ത്വ​ചി​ന്ത​ക​ളെ​യു​മെ​ല്ലാം അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്ത് ഇ​സ്ലാ​മി​നു​ണ്ട്. എ​ന്നാ​ൽ സാ​മ്പ​ത്തി​ക ലാ​ഭം പോ​ലു​ള്ള ഭൗ​തി​ക താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഈ ​ആ​ദ​ർ​ശ​ത്തി​ൽ ജീ​വി​ച്ച പ​ല​രും പി​ന്നീ​ട് ഇ​ത് ഉ​പേ​ക്ഷി​ക്കു​ന്ന​ത് കാ​ണു​മെ​ന്ന് 1,400 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ പ്ര​വാ​ച​ക​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ന്ന് പ​ല മ​ത​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ൾ പു​റ​ത്ത് പോ​കാ​റു​ണ്ടെ​ങ്കി​ലും ഇ​സ്‍ലാ​മി​ൽ നി​ന്ന് പോ​യ​വ​ർ മാ​ത്രം അ​വ​രു​ടെ പേ​രി​െൻറ കൂ​ടെ ‘എ​ക്സ് മു​സ്‍ലിം’ എ​ന്ന വാ​ലു​ക​ൾ ചേ​ർ​ക്കു​ന്ന​ത് ഇ​ത്ത​രം സാ​മ്പ​ത്തി​ക താ​ല്പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്. സ്വ​യം ‘എ​ത്തി​സ്റ്റു​ക​ൾ’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ഇ​വ​ർ മ​റ്റു പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളെ വി​മ​ർ​ശി​ക്കാ​തെ ഇ​സ്‍ലാ​മി​നെ മാ​ത്ര​മാ​ണ് വി​മ​ർ​ശി​ക്കാ​റു​ള്ള​ത്.

ഇ​ങ്ങ​നെ തു​ട​ർ​ച്ച​യാ​യി ഇ​സ്ലാ​മി​നെ​തി​രെ വെ​റു​പ്പ് പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​രാ​ൾ തെ​ളി​വോ​ടെ പി​ടി​ക്ക​പ്പെ​ട്ട​താ​ണ് ഇ​പ്പോ​ൾ ക​ണ്ട​ത്. ഒ​രാ​ൾ​ക്ക് വി​വാ​ഹ​ബ​ന്ധം നി​ഷി​ദ്ധ​മാ​ക്കി ഖു​ർ​ആ​ൻ എ​ണ്ണി​യ കൂ​ട്ട​ത്തി​ൽ ആ​ദ്യം ത​ന്നെ പ​റ​ഞ്ഞ​ത് സ്വ​ന്തം മാ​താ​ക്ക​ളെ​യും പെ​ൺ​മ​ക്ക​ളെ​യു​മാ​ണ്. എ​ന്നാ​ൽ സ്വ​ന്തം പെ​ൺ​മ​ക്ക​ളെ ക​ല്യാ​ണം ക​ഴി​ക്കാ​മെ​ന്ന് ഖു​ർ​ആ​നി​ൽ സൂ​ക്ത​ങ്ങ​ളു​ണ്ടെ​ന്ന് ക​ള്ളം ത​ട്ടി​വി​ട്ട​വ​ർ ആ ​സൂ​ക്തം കാ​ണി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ഉ​ത്ത​രം മു​ട്ടി​പ്പോ​കു​ന്ന​ത് നാം ​ക​ണ്ടു.

ഇ​മാം ഷാ​ഫി​യു​ടെ ഒ​രു കി​താ​ബി​ലെ ചെ​റി​യൊ​രു ച​ർ​ച്ച എ​ടു​ത്തി​ട്ടു​കൊ​ണ്ട് ഇ​പ്പോ​ൾ അ​തി​നെ ന്യാ​യീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് അ​ദ്ദേ​ഹ​ത്തി​െൻറ അ​നു​യാ​യി​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.  എ​ന്നാ​ൽ ഇ​സ്‍ലാ​മി​ക ലോ​ക​ത്തെ പൗ​രാ​ണി​ക​രും ആ​ധു​നി​ക​രു​മാ​യ സ​ക​ല പ​ണ്ഡി​ത​ൻ​മാ​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് അ​ത് നി​ഷി​ദ്ധ​മാ​ണെ​ന്നും ഒ​രു ച​ർ​ച്ച​ക്ക് പോ​ലും കൊ​ണ്ടു​വ​രാ​ൻ പ​റ്റാ​ത്ത​താ​ണ് എ​ന്നു​മാ​ണ്.

ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും ഇ​സ്‍ലാം എ​ത്തു​മെ​ന്നും അ​ത് ചി​ല​രു​ടെ പ്ര​താ​പം കൊ​ണ്ടോ, ചി​ല​രു​ടെ നി​ന്ദ്യ​ത​കൊ​ണ്ടോ ആ​കാ​മെ​ന്ന പ്ര​വാ​ച​ക വ​ച​നം നാം ​ഓ​ർ​ക്ക​ണ​മെ​ന്നും, ഇ​പ്പോ​ൾ ല​ണ്ട​നി​ൽ ചി​ല​ർ​ക്ക് സം​ഭ​വി​ച്ച നി​ന്ദ്യ​ത​യൊ​ക്കെ പ്ര​ബോ​ധ​ന​ത്തി​നു​ള്ള അ​വ​സ​ര​മാ​ണെ​ന്നും ഷി​ഹാ​ബ് സ​ല​ഫി കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ ന​ഈം മോ​ങ്ങം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ഫി ആ​ല​പ്പു​ഴ സ്വാ​ഗ​ത​വും ഗ​ഫൂ​ർ ചു​ണ്ടാ​ക്കാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - What I saw in London was the invincibility of Islamic ideals: Shihab Salafi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.