സൗ​ദി ന​ഗ​ര​സ​ഭ, പാ​ർ​പ്പി​ട മ​ന്ത്രാ​ല​യം

സൗ​ദി​യി​ൽ വാ​ണി​ജ്യ മേ​ഖ​ല​യി​ൽ വ​ൻ കു​തി​പ്പ്; 2026-​െൻ​റ ആ​ദ്യ പ​കു​തി​യി​ൽ 2.74 ല​ക്ഷ​ത്തി​ല​ധി​കം ലൈ​സ​ൻ​സു​ക​ൾ ന​ൽ​കി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ന​ഗ​ര​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ൻ ഉ​ണ​ർ​വ് ല​ഭി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 2026-​െൻ​റ ആ​ദ്യ പ​കു​തി​യി​ൽ രാ​ജ്യ​ത്തു​ട​നീ​ളം 2,74,000-ല​ധി​കം വാ​ണി​ജ്യ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ക്കു​ക​യും പു​തു​ക്കി ന​ൽ​കു​ക​യും ചെ​യ്ത​താ​യി ന​ഗ​ര​സ​ഭ, പാ​ർ​പ്പി​ട മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​പ​ണി​യി​ലെ ശ​ക്ത​മാ​യ ച​ല​നാ​ത്മ​ക​ത​യും വ്യ​വ​സാ​യ രം​ഗ​ത്തെ വ​ള​ർ​ച്ച​യു​മാ​ണ് ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഈ ​കാ​ല​യ​ള​വി​ൽ 97,000-ല​ധി​കം പു​തി​യ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ച​പ്പോ​ൾ 1,77,000-ല​ധി​കം ലൈ​സ​ൻ​സു​ക​ൾ പു​തു​ക്കി ന​ൽ​കി​യ​താ​യി മ​ന്ത്രാ​ല​യ വ​ക്താ​വ് മു​ഹ​മ്മ​ദ് അ​ൽ റ​സാ​സ്മ വ്യ​ക്ത​മാ​ക്കി. ല​ളി​ത​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ ഡി​ജി​റ്റ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ബി​സി​ന​സ്​ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം ശ​ക്തി​പ്പെ​ടു​ത്താ​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ പ്ര​വ​ർ​ത്ത​നം തു​ട​രാ​നും സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ണി​ജ്യ മേ​ഖ​ല​യു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം ല​ഭ്യ​മാ​ക്കി​യ​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യി 91,000-ല​ധി​കം ലൈ​സ​ൻ​സ് ഭേ​ദ​ഗ​തി​ക​ളും, 43,000-ല​ധി​കം പു​തി​യ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലൈ​സ​ൻ​സു​ക​ളി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ലും, 39,000-ല​ധി​കം ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചു.

ന​ഗ​ര​സ​ഭാ ലൈ​സ​ൻ​സി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നും ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണി​ത്. നി​ക്ഷേ​പ​ക​ർ​ക്ക് വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ ‘ബ​ല​ദി’ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്.

സൗ​ദി ന​ഗ​ര​ങ്ങ​ളി​ലെ ആ​ക​ർ​ഷ​ക​മാ​യ നി​ക്ഷേ​പ അ​ന്ത​രീ​ക്ഷ​വും സ്വ​കാ​ര്യ മേ​ഖ​ല​യെ ശാ​ക്തീ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​വു​മാ​ണ് ലൈ​സ​ൻ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലെ ഈ ​നി​ര​ന്ത​ര​മാ​യ വ​ള​ർ​ച്ച സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ത് സു​സ്ഥി​ര സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​നും ‘സൗ​ദി വി​ഷ​ൻ 2030’ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് വ​ക്താ​വ് ചൂ​ണ്ടി​ക്കാ​ട്ടി. ബി​സി​ന​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ന് സ്ഥാ​പ​ന ഉ​ട​മ​ക​ൾ ‘ബ​ല​ദി’ പ്ലാ​റ്റ്‌​ഫോ​മി​െൻറ സേ​വ​ന​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Saudi Arabia sees huge jump in commercial sector; More than 2.74 lakh licenses issued in first half of 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.