ജിദ്ദ വായനക്കൂട്ടം സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ ഇക്ബാൽ പൊക്കുന്നു സംസാരിക്കുന്നു
ജിദ്ദ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജിദ്ദ വായനക്കൂട്ടത്തിെൻറ പ്രതിവാര വായന സദസ്സിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എൻജി. ഇക്ബാൽ പൊക്കുന്നു അനുസ്മരണ പ്രഭാഷണം നടത്തി.
ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രം രേഖപ്പെടുത്തിയ പ്രശസ്ത ഗ്രന്ഥങ്ങളായ ‘കാലം സാക്ഷി’, ‘ഗ്രേസസ് വോയിസ്’ എന്നിവയുടെ വായനാനുഭവങ്ങൾ അദ്ദേഹം സദസുമായി പങ്കുവെച്ചു. പുതുപ്പള്ളി എന്ന ഗ്രാമത്തിൽ നിന്ന് തുടങ്ങി അരനൂറ്റാണ്ടിലധികം കാലം കേരള രാഷ്ട്രീയത്തിെൻറ കേന്ദ്രബിന്ദുവായി മാറിയ ഒരത്ഭുതമാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദ വായനക്കൂട്ടം ഭാരവാഹി കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ജനങ്ങൾക്കിടയിൽ ജീവിച്ച്, ജനങ്ങൾക്ക് വേണ്ടി മാത്രം തുടിച്ച ആ വലിയ ഹൃദയം ഇനിയില്ല എന്ന് വിശ്വസിക്കാൻ പ്രവാസ ലോകത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
2017 ൽ ഉമ്മൻ ചാണ്ടി ജിദ്ദയിൽ നടത്തിയ സന്ദർശനത്തിന് ചുക്കാൻ പിടിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും ധന്യമായ ഓർമയായി കരുതുന്നുവെന്നും മുനീർ അനുസ്മരിച്ചു.
നൗഷാദ് അടൂർ, അനിൽകുമാർ ചക്കരക്കൽ, നാസർ സൈൻ, മുജീബ് മൂത്തേടത്ത്, അനിൽ മുഹമ്മദ് അമ്പലപ്പള്ളി, ഗഫൂർ വണ്ടൂർ, ഷറഫുദീൻ പാലക്കാട് എന്നിവർ ഉമ്മൻ ചാണ്ടിയുമായുള്ള പ്രവാസ ലോകത്തിെൻറ ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹത്തിെൻറ ഭരണനേട്ടങ്ങളെക്കുറിച്ചും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.