യു.​എ​ൻ.​എ സൗ​ദി ഘ​ട​കം ‘എ​യ്ഞ്ച​ൽ​സ് മീ​റ്റ്’ കു​ടും​ബ സം​ഗ​മ​ത്തി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ജാ​സ്മി​ൻ ഷാ​ക്ക്​ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

റിയാദിൽ മലയാളി നഴ്സുമാരുടെ കൂട്ടായ്മ; 'എയ്ഞ്ചൽസ് മീറ്റിൽ' പങ്കെടുത്തത് ആയിരത്തിലധികം പേർ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​നൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ (യു.​എ​ൻ.​എ) സം​ഘ​ടി​പ്പി​ച്ച ‘എ​യ്ഞ്ച​ൽ​സ് മീ​റ്റ്’ കു​ടും​ബ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. റി​യാ​ദ് ഫ്ല​മി​ങ്കൊ പാ​ർ​ക്ക് മാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​കാ​ര​ന്മാ​രെ​യും കു​ട്ടി​ക​ളെ​യും അ​ണി​നി​ര​ത്തി​ക്കൊ​ണ്ടു​ള്ള ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി. സാം​സ്കാ​രി​ക സ​മ്മേ​ള​നം യു.​എ​ൻ.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ജാ​സ്മി​ൻ ഷാ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ​ൻ.​എ സൗ​ദി ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ ഷം​സു​ദ്ദീ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സി​ദ്ദീ​ഖ് തു​വൂ​ർ, ല​ത്തീ​ഫ് തെ​ച്ചി, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, ഡൊ​മി​നി​ക് സാ​വി​യോ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​മി​ഷ, ബെ​ൻ​സ​ൺ എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​രാ​യി. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ച ന​ഴ്സു​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. യു.​എ​ൻ.​എ റി​യാ​ദ് ഭാ​ര​വാ​ഹി​ക​ളാ​യ ര​ഞ്ജു, ശ്യാം, ​നി​മി​ഷ തോ​മ​സ്, ഫെ​ബ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ഡെ​ന്നി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​ബി ജോ​യ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Malayali nurses' association in Riyadh; Over a thousand people participated in 'Angels' meeting'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.