ജന്മനാട്ടിലേക്ക് തിരിക്കുന്ന ഹാഷിം പാപ്പിനശ്ശേരിക്ക് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഉപഹാരം സമ്മാനിക്കുന്നു
റിയാദ്: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗവും കണ്ണൂർ മുൻ ജില്ലാ പ്രസിഡൻറുമായ ഹാഷിം പാപ്പിനശ്ശേരിക്ക് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ബത്ഹയിലെ സബർമതി ഹാളിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കമ്മിറ്റി അംഗം അസ്കർ കണ്ണൂർ പരിപാടി ഉദ്ഘാടനം ചെയ്തു. നാല്പത് വർഷത്തെ സൗദി അറേബ്യയിലെ പ്രവാസ ജീവിതത്തിനൊപ്പം ഒ.ഐ.സി.സിയുടെ വിവിധ ഘടകങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും സംഘടനയുടെ വളർച്ചയ്ക്കും പ്രവാസി സമൂഹത്തിെൻറ ക്ഷേമ പ്രവർത്തനങ്ങൾക്കും വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്ത വ്യക്തിത്വമാണ് ഹാഷിം പാപ്പിനശ്ശേരിയെന്ന് അദ്ദേഹം പറഞ്ഞു.
ഷംനാദ് കരുനാഗപ്പള്ളി, സന്തോഷ് വിളയിൽ, റഹ്മാൻ മുനമ്പത്ത്, ബാലു കുട്ടൻ, സന്തോഷ് ബാബു കണ്ണൂർ, മാള മുഹിയുദ്ധീൻ, ഷാജി സോന, ഷാജി മഠത്തിൽ, ഒമർ ഷരീഫ്, ബഷീർ കോട്ടയം, കമറുദ്ധീൻ താമരക്കുളം എന്നീ ഭാരവാഹികൾ ചടങ്ങിൽ സംസാരിച്ചു.
ഹാഷിം പാപ്പിനശ്ശേരി മറുപടി പ്രസംഗം നടത്തി. തുടർന്ന് അദ്ദേഹത്തിന് ഉപഹാരം നൽകി പ്രവർത്തകർ ആദരിച്ചു. സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി സ്വാഗതവും സെക്രട്ടറി സൈഫ് കായംകുളം നന്ദിയും രേഖപ്പെടുത്തി. ഹാഷിം കണ്ണാടിപറമ്പ്, രാജു തൃശൂർ, ഷബീർ മണ്ണാർക്കാട്, ഹാഷിം ആലപ്പുഴ, സിദ്ധീഖ് പന്നിയങ്കര, ടോം ചാമക്കാലയിൽ, ഷിബു ഉസ്മാൻ, റഫീഖ് പട്ടാമ്പി, ഷാജഹാൻ പാണ്ട, ഷാനവാസ് ഇടുക്കി, നേവൽ ഗുരുവായൂർ, ഷഫീഖ് കണ്ണൂർ, കെ.എം. മുജീബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.