മ​ദീ​ന മ​സ്​​ജി​ദു​ന്ന​ബ​വി

മ​സ്ജി​ദു​ന്ന​ബ​വി​യി​ലെ ഉം​റ, സി​യാ​റ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ദീ​ന: ഈ ​വ​ർ​ഷ​ത്തെ ഉം​റ, സി​യാ​റ സീ​സ​ണു​ക​ൾ​ക്കാ​യി മ​സ്ജി​ദു​ന്ന​ബ​വി​യി​ൽ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ഇ​രു​ഹ​റം മ​ത​കാ​ര്യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ സു​ദൈ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​ച​ക മ​സ്ജി​ദ് സ​ന്ദ​ർ​ശി​ക്കു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കു​ക, അ​വ​രു​ടെ ആ​ത്മീ​യ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് വി​പു​ല​മാ​യ മ​ത​പ​ര-​വൈ​ജ്ഞാ​നി​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും വ​ർ​ധി​ച്ചു​വ​രു​ന്ന എ​ണ്ണ​ത്തി​ന് അ​നു​സൃ​ത​++മാ​യി സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം ശ​ക്ത​മാ​ക്കു​മെ​ന്നും പ്ര​വ​ർ​ത്ത​ന സ​ജ്ജ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ സു​ദൈ​സ് വ്യ​ക്ത​മാ​ക്കി.

ഇ​രു​ഹ​റം ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നൊ​പ്പം മ​സ്ജി​ദു​ന്ന​ബ​വി​യു​ടെ പ്ര​ബോ​ധ​ന-​ജ്ഞാ​ന സ​ന്ദേ​ശം ലോ​ക​മെ​മ്പാ​ടു​മു​ള്ള തീ​ർ​ഥാ​ട​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഉ​ത​കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ അ​നു​ഭ​വം കൂ​ടു​ത​ൽ സ​മ്പ​ന്ന​മാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Umrah and Ziyarah activity plan inaugurated at Masjid-un-Nabawi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.