റി​യാ​ദ് കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി; ധ​ന​സ​ഹാ​യ വി​ത​ര​ണം ശ​നി​യാ​ഴ്ച മ​ല​പ്പു​റ​ത്ത്

റി​യാ​ദ്: റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വാ​സി കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ​വും അം​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സാ സ​ഹാ​യ​വും ഉ​ൾ​പ്പെ​ടെ 80 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ വി​ത​ര​ണം വ​രു​ന്ന ശ​നി​യാ​ഴ്ച ന​ട​ത്തും. രാ​വി​ലെ ഒ​മ്പ​തി​ന്​ മ​ല​പ്പു​റ​ത്തെ വു​ഡ്ബി​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​സ്‍ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം, സം​സ്ഥാ​ന മു​സ്‍ലിം​ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ, മ​ന്ത്രി​മാ​ർ, എം.​പി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, കെ.​എം.​സി.​സി നാ​ഷ​ന​ൽ-​സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ൾ, ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ റി​യാ​ദി​ലെ കെ.​എം.​സി.​സി നേ​തൃ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച നേ​താ​ക്ക​ൾ, റി​യാ​ദി​ലെ പ​ഴ​യ​കാ​ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ സി.​എ​ച്ച്. സെൻറ​ർ ഏ​കീ​കൃ​ത ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ ല​ഭി​ച്ച ഒ​രു കോ​ടി​യോ​ളം രൂ​പ കേ​ര​ള​ത്തി​ലെ വി​വി​ധ സി.​എ​ച്ച്. സെൻറ​റു​ക​ൾ​ക്ക് ഇ​തി​ന​കം കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​തി​ൽ തി​രു​വ​ന​ന്ത​പു​രം സി.​എ​ച്ച്. സെൻറ​റി​നു വേ​ണ്ടി സ​മാ​ഹ​രി​ച്ച തു​ക പ്ര​സ്തു​ത ച​ട​ങ്ങി​ൽ വ​ച്ച് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കൈ​മാ​റും.

ച​ട​ങ്ങ് ഒ​രു അ​റി​യി​പ്പാ​യി ക​രു​തി നാ​ട്ടി​ലു​ള്ള മു​ഴു​വ​ൻ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര എ​ന്നി​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Riyadh K.M.C.C. Family Security Scheme; Financial assistance distribution on Saturday in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.