ഇ​മാം തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ല്ല റോ​യ​ൽ റി​സ​ർ​വി​ൽ ക​ണ്ടെ​ത്തി​യ മ​രു​ഭൂ​മി​യി​ലെ മു​ള്ള​ൻ​പ​ന്നി

അറേബ്യൻ മരുഭൂമിയിലെ അപൂർവ അതിഥി; സൗദി റോയൽ റിസർവിൽ മരുഭൂ മുള്ളൻപന്നിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഇ​മാം തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ല്ല റോ​യ​ൽ റി​സ​ർ​വി​ൽ അ​പൂ​ർ​വ ജീ​വി​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട മ​രു​ഭൂ മു​ള്ള​ൻ​പ​ന്നി​യെ ക​ണ്ടെ​ത്തി. അ​റേ​ബ്യ​ൻ മ​രു​ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഈ ​ജീ​വി​യു​ടെ സാ​ന്നി​ധ്യം, രാ​ജ്യ​ത്തെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ-​പ​രി​സ്ഥി​തി പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വ​ൻ വി​ജ​യ​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. സ​സ്യ​ജാ​ല​ങ്ങ​ളു​ടെ വി​സ്തൃ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ജൈ​വ​വൈ​വി​ധ്യ​വും ആ​വാ​സ​വ്യ​വ​സ്ഥ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി സൗ​ദി അ​റേ​ബ്യ ന​ട​പ്പാ​ക്കു​ന്ന ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ൾ ഫ​ലം കാ​ണു​ന്നു​വെ​ന്ന​തി​ന്റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണി​ത്.

മു​ള്ള​ൻ​പ​ന്നി വ​ർ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലി​പ്പം കു​റ​ഞ്ഞ വി​ഭാ​ഗ​മാ​ണ് മ​രു​ഭൂ മു​ള്ള​ൻ​പ​ന്നി​ക​ൾ. സാ​ധാ​ര​ണ​യാ​യി 14 മു​ത​ൽ 28 സെ​ന്റി​മീ​റ്റ​ർ വ​രെ നീ​ള​വും 250 മു​ത​ൽ 500 ഗ്രാം ​വ​രെ ഭാ​ര​വു​മാ​ണ് ഇ​വ​ക്കു​ള്ള​ത്. താ​ര​ത​മ്യേ​ന വ​ലി​യ ചെ​വി​ക​ളും ശ​രീ​ര​ത്തി​ന് പി​ൻ​ഭാ​ഗ​ത്തെ ക​ട്ടി​യു​ള്ള മു​ള്ളു​ക​ളു​മാ​ണ് ഇ​വ​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. വേ​ട്ട​ക്കാ​രി​ൽ നി​ന്നും ഇ​ര​പി​ടി​യ​ന്മാ​രി​ൽ നി​ന്നും സ്വ​യം ര​ക്ഷ​നേ​ടാ​ൻ ഈ ​മു​ള്ളു​ക​ൾ ഇ​വ​ക്ക് സ​ഹാ​യ​ക​മാ​കു​ന്നു. റി​സ​ർ​വി​നു​ള്ളി​ൽ ഇ​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത് പ്ര​ദേ​ശ​ത്തെ മെ​ച്ച​പ്പെ​ട്ട സ​സ്യ സ​മൃ​ദ്ധി​യെ​യും സു​സ്ഥി​ര​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​യെ​യു​മാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

സൗ​ദി വി​ഷ​ൻ 2030-ന്റെ ​പ്ര​കൃ​തി​സം​ര​ക്ഷ​ണ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് വ​ലി​യ ക​രു​ത്ത് പ​ക​രു​ന്ന രീ​തി​യി​ലാ​ണ് ഇ​മാം തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ല്ല റോ​യ​ൽ റി​സ​ർ​വ് ഡെ​വ​ല​പ്‌​മെ​ന്റ് അ​തോ​റി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്ര​കൃ​തി​ദ​ത്ത പ​രി​സ്ഥി​തി​ക​ളു​ടെ സം​ര​ക്ഷ​ണം, വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളു​ടെ പു​ന​ര​ധി​വാ​സ​വും പ്ര​ജ​ന​ന​വും, പ​രി​സ്ഥി​തി-​സു​സ്ഥി​ര വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ സ്ഥാ​നം ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് അ​തോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ ഇ​തോ​ടെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്.

Tags:    
News Summary - Desert hedgehog presence confirmed in Saudi Royal Reserve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.