സൽമാൻ രാജാവ്, ജോ ബൈഡൻ
Posted On
date_range Updated On
date_range ജോ ബൈഡനെ സൽമാൻ രാജാവ് അഭിനന്ദിച്ചു
ജിദ്ദ: അമേരിക്കയുടെ 46ാം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ സൗദി ഭരണാധികാരി സൽമാൻ രാജാവ് അഭിനന്ദിച്ചു. പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ആത്മാർഥമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി അദ്ദേഹത്തിന് അയച്ച സന്ദേശത്തിൽ രാജാവ് പറഞ്ഞു.
അമേരിക്കയിലെ ജനങ്ങൾക്ക് കൂടുതൽ സമൃദ്ധിയും പുരോഗതിയുമുണ്ടാകെട്ടയെന്നും സൽമാൻ രാജാവ് ആശംസിച്ചു. ഇരു സൗഹൃദ രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന ചരിത്രപരവും വ്യതിരിക്തവുമായ ഉറ്റ ബന്ധത്തെ സൽമാൻ രാജാവ് പ്രകീർത്തിച്ചു. മുഴുവൻ മേഖലകളിലും ആ ബന്ധം ഉൗട്ടിയുറപ്പിക്കാനും വിപുലീകരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും രാജാവ് വ്യക്തമാക്കി. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പുതിയ അമേരിക്കൻ പ്രസിഡൻറിന് അഭിനന്ദന സന്ദേശം അയച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.